Month: March 2024

  • Kerala

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

    ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥികള്‍: തിരുവനന്തപുരം – ശശി തരൂർ ആറ്റിങ്ങല്‍ – അടൂർ പ്രകാശ് പത്തനംതിട്ട – ആന്‍റോ ആന്‍റണി മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ – കെ.സി. വേണുഗോപാല്‍ ഇടുക്കി – ഡീൻ കുര്യക്കോസ് എറണാകുളം -ഹൈബി ഈഡൻ ചാലക്കുടി – ബെന്നി ബഹനാൻ തൃശ്ശൂർ – കെ. മുരളീധരൻ ആലത്തൂർ – രമ്യ ഹരിദാസ് പാലക്കാട് -വി.കെ. ശ്രീകണ്ഠൻ കോഴിക്കോട് – എം.കെ. രാഘവൻ വടകര – ഷാഫി പറമ്ബില്‍ വയനാട് – രാഹുല്‍ ഗാന്ധി കണ്ണൂർ – കെ. സുധാകരൻ   കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ…

    Read More »
  • Kerala

    ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അമ്മയും എട്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

    തിരുവനന്തപുരം: ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരമന – കളിയിക്കാവിള പാതയില്‍ നേമം പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.അഖിലും ശരണ്യയും കുഞ്ഞുങ്ങള്‍ക്കൊപ്പം നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്ബലം ഭാഗത്തേക്ക് പോവുകയായിരുന്നു. അതേദിശയില്‍ തമ്ബാനൂരില്‍ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു കെഎസ്‌ആർടിസി ബസ് ബൈക്കില്‍ തട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.അപകടം നടന്നതിനു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

    Read More »
  • India

    ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക്  വൈദ്യുതാഘാതമേറ്റു; രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം

    ജയ്പൂർ: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം.ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക്  വൈദ്യുതാഘാതമേറ്റു.ഇതിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.ഘോഷയാത്രയ്ക്കിടെ ഇരുമ്ബ് പൈപ്പ് വൈദ്യുതി ലൈനില്‍ സ്പർശിച്ചതാണ് അപകടകാരണമെന്നാണ്  റിപ്പോർട്ട്. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യമന്ത്രി ഹീരാലാല്‍ നാഗർ ഇതില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി അറിയിച്ചു. എംബിഎസ് ആശുപത്രിയിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

    Read More »
  • Kerala

    കടല്‍ക്ഷോഭം; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി പിളര്‍ന്നു

    തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു. ശക്തമായ തിരതള്ളലില്‍ കടല്‍പ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുകയായിരുന്നു. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച്‌ തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്തിരുന്നു. 1959ലാണ് പാലം പുർനിർമിച്ചത്. രണ്ട് വര്‍ഷം മുമ്ബ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു.

    Read More »
  • Kerala

    മലപ്പുറത്ത് ബി.ജെ.പി ബോര്‍ഡില്‍ കെ. കരുണാകരന്റെ ചിത്രം

    മലപ്പുറം: കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കെ. കരുണാകരന്റെ ചിത്രം വച്ച്‌ ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്. മലപ്പുറം നിലമ്ബൂരിലാണ് ബിജെപി നിലമ്ബൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബി.ജെ.പിയിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രടകനവുമായി എത്തി ബോര്‍ഡ് നശിപ്പിച്ചു. ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    Read More »
  • Kerala

    കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്, രണ്ടുപേര്‍ അറസ്റ്റില്‍

    കട്ടപ്പന: മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിൻറെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വംനല്‍കിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത്…

    Read More »
  • Kerala

    ബിജെപി സംസ്ഥാന സെക്രട്ടറി  സി പി ഐ എമ്മില്‍ ചേര്‍ന്നു

    ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സി പി എമ്മില്‍ ചേര്‍ന്നു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹി ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ബി ജെ പി യില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എ കെ നസീര്‍. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാളണിയിച്ച്‌ സ്വീകരിച്ചു. ബിജെപി മെഡിക്കല്‍കോഴ അഴിമതിയില്‍ അന്വേഷണ കമ്മീഷന്‍ അംഗമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ബിജെപി പൂര്‍ണമായും അവഗണിച്ചെന്ന് എ കെ നസീര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    റോഡ് പണിക്കിടെ ജെസിബി വെട്ടിത്തിരിച്ചു; റാന്നിയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

    റാന്നി: റോഡ് പണിക്കിടെ വെട്ടിത്തിരിച്ച ജെസിബി തട്ടി  ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വലിയകാവ്‌ കോയിതോട്ടത്  ഷിബുവിന്റെ മകൻ പ്രെസ്സ്ലി (21) ആണ് മരിച്ചത്. ചെട്ടിമുക്ക് –   വലിയകാവ് റൂട്ടിൽ കടപുഴയിലാണ്  സംഭവം. റോഡ് പണിക്ക് ഇടയിൽ ജെസിബിയുടെ ബക്കറ്റ് തട്ടിയാണ് അപകടം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.സംഭവത്തിൽ നാട്ടുകാർ ജെസിബി ഡ്രൈവറെ കയ്യേറ്റം ചെയ്തു.ഇയാൾ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • LIFE

    മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15 കിലോ; മുഖകാന്തിക്ക് വെളിച്ചെണ്ണ മസാജ്!

    സിനിമയിലും സീരിയലിലും സീരീസിലും അഭിനയിക്കുന്നവര്‍ക്ക് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടേയും ജനപ്രീതി നേടിയെടുക്കാന്‍ സാധിക്കും. അങ്ങനെ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഖ രാജന്‍. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ രേഖ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രേഖയുടെ മുഖം കാണുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്നത് ഹമാം സോപ്പിന്റെ പരസ്യമായിരിക്കും. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ബ്യൂട്ടി ടിപ്സുകളുമൊക്കെ പങ്കുവെക്കുകയാണ് രേഖ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. ശരീരത്തിന് ഏറ്റവും പ്രധാനം ഉറക്കമാണെന്നും താന്‍ വളരെ നേരത്തെ ഉറങ്ങുന്ന ആളാണെന്നുമാണ് രേഖ പറയുന്നത്. രാത്രി എട്ട് മണിയ്ക്ക് മുമ്പേ ഭക്ഷണം കഴിച്ച്, ബ്രഷ് ചെയ്ത് താന്‍ ഉറങ്ങാന്‍ കിടക്കുമെന്നാണ് രേഖ പറയുന്നത്. നേരത്തെ ഉറങ്ങുന്നതിന്റെ പേരില്‍ തന്നെ സുഹൃത്തുക്കള്‍ എപ്പോഴും കളിയാക്കാറുണ്ടെന്നും രേഖ പറയുന്നു. എന്നാല്‍ നേരത്തെ ഉറങ്ങുന്നതിനാല്‍ തനിക്ക് നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കാറുണ്ടെന്നും രേഖ പറയുന്നു. എഴുന്നേറ്റ ശേഷം താന്‍ യോഗ, നീന്തല്‍, നടത്തം…

    Read More »
  • Kerala

    എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ

    ഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതാണ്. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. ‘തന്റെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞു. എന്നിട്ടും സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയില്ല. പാര്‍ട്ടിയുമായി ശത്രുതാ മനോഭാവം തനിക്കില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന പ്രചാരണം നിലവില്‍ വസ്തുതയില്ലാത്തതാണ്. സംസ്ഥാനത്തിന് പുറത്തുള്ള ബിജെപി നേതാവാണ് വീട്ടില്‍ വന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും തന്നെ വേണ്ട എന്നതാണ് നടപടി പിന്‍വലിക്കാത്തതിന് കാരണമെന്നാണ് വിചാരിക്കുന്നത്.’…

    Read More »
Back to top button
error: