ആലപ്പുഴ: ആക്രി പെറുക്കുന്നതിനിടെ എടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തില്‍ തകഴി സ്വദേശി സഹദേവൻ. കേരള ഭാഗ്യക്കുറി വകുപ്പ് ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് KN 512 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആക്രി പെറുക്കി ജീവിക്കുന്ന സഹദേവനെ തേടിയെത്തിയത്.
ഹരിപ്പാടും നങ്ങ്യാർകുളങ്ങരയിലും പരിസരപ്രദേശങ്ങളിലുമായി ആക്രി പെറുക്കി ഉപജീവനം നടത്തുന്നയാളാണ് സഹദേവൻ.നങ്ങ്യാർകുളങ്ങര കവലയ്ക്ക് പടിഞ്ഞാറ് ഉള്ള മധു എന്നയാളുടെ ലോട്ടറി സ്റ്റാളില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.
ആക്രി പെറുക്കി വിറ്റ് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച് ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ടെന്നും ഇതാദ്യമായാണ് സമ്മാനമെന്നും ഇദ്ദേഹം പറഞ്ഞു.