മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നേദിച്ച ഒരു ചെറുനാരങ്ങ ലേലം ചെയ്തപ്പോൾ ലഭിച്ചത് 35,000 രൂപ. തമിഴ്നാട്ടിലെ ശിവഗിരിയിൽ നിന്ന് 35 കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ പഴപൂസയ്യൻ ക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ഈ ക്ഷേത്രത്തിലുണ്ട്.
പിന്നീട് ഇവ ഭക്തർക്ക് ലേലം ചെയ്യും. ഇത്തരത്തിൽ ഭഗവാന് നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നൽകി ഭക്തൻ ലേലത്തിൽ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഈ ചെറുനാരങ്ങയ്ക്കാണ്.
ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക നൽകി ചെറുനാരങ്ങ സ്വന്തമാക്കുന്നവർക്ക് വർഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്ന് വിശ്വാസമുണ്ട്.
ലേലത്തില്‍ വെച്ച നാരങ്ങ ക്ഷേത്രം പൂജാരി പൂജ നടത്തിയ ശേഷം ലേലം വിളിച്ച വ്യക്തിക്ക് തിരികെ നല്‍കി.