KeralaNEWS

47 വർഷത്തെ കാത്തിരിപ്പിന് വിരാമം; തലശ്ശേരി-മാഹി ബൈപാസിൽ ഇന്ന് മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും

    ത​ല​ശ്ശേ​രി: 47 വർഷങ്ങൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പിന് വിരാമമിട്ട് ത​ല​ശ്ശേ​രി- ​മാ​ഹി ബൈ​പാ​സ്‌ യാഥാർത്ഥ്യമായി. ഇന്ന് (തി​ങ്ക​ൾ) രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ബൈ​പാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടു നിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്നതാണ് 18.6 കി​ലോ​മീ​റ്റ​ർ നീളമുള്ള പുതിയ ബൈപ്പാസ്. ഇത്രയും ദൂരം 20 മിനിറ്റിനകം പറന്നെത്താം. അതായത് നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയില്‍ താഴെ മാത്രം മതി.

ബൈപ്പാസ് യാഥാര്‍ഥ്യമായതോടെ ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ തൊടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ചീറിപ്പായാം. അ​ഞ്ച്‌ ദി​വ​സ​ത്തെ ട്ര​യ​ൽ റ​ണ്ണി​നാ​യി വ്യാ​ഴാ​ഴ്ച പാ​ത വാ​ഹ​ന​ങ്ങൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞു. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്. മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്ക് ഉണ്ടായില്ല

Signature-ad

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി, കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി, പു​തു​ച്ചേ​രി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കെ. ​ല​ക്ഷ്മി നാ​രാ​യ​ണ​ൻ, പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ ഡോ. ​ത​മി​ലി​സൈ സൗ​ന്ദ​ര രാ​ജ​ൻ, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​രൻ, നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ക്കും. ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ത​ല​ശ്ശേ​രി എ​ര​ഞ്ഞോ​ളി ചോ​നാ​ട​ത്ത് ത​ത്സ​മ​യം വ​ലി​യ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഉ​ദ്ഘാ​ട​ന ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ ചോ​നാ​ട​ത്ത് നി​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ ബൈ​പാ​സ് യാ​ത്ര ന​ട​ത്തും. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്‌.​എ.​ഐ) റീ​ജ​ന​ൽ ഓ​ഫി​സ​ർ ബി.​എ​ൽ. മീ​ന ബൈ​പാ​സ്‌ സ​ന്ദ​ർ​ശി​ച്ച​തി​ന്‌ പി​ന്നാ​ലെ​യാ​ണ്‌ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്

ധ​ർ​മ​ടം, ത​ല​ശ്ശേ​രി, മാ​ഹി, വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബൈ​പാ​സി​ൽ നാ​ല്‌ വ​മ്പ​ൻ പാ​ല​ങ്ങ​ളും ഒ​രു മേ​ൽ​പാ​ല​വു​മു​ണ്ട്‌. 893 കോ​ടി രൂ​പ​യാ​ണ്‌ ബൈ​പാ​സി​ന്‌ മ​തി​പ്പ്‌ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ച്ച​ത്‌. പൂ​ർ​ത്തി​യാ​വു​മ്പോ​ൾ 1300 കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​യി. 45 മീ​റ്റ​ർ വീ​തി​യി​ലാ​ണ്‌ റോ​ഡ്‌. ഇ​രു​ഭാ​ഗ​ത്തും 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വി​സ്‌ റോ​ഡു​മു​ണ്ട്‌.

ബൈ​പാ​സി​ൽ നാ​ല്‌ വ​ലി​യ പാ​ല​ങ്ങ​ളും 22 അ​ടി​പ്പാ​ത​യും ഒ​രു മേ​ൽ​പാ​ത​യും ഒ​രു റെ​യി​ൽ​വേ മേ​ൽ​പാ​ല​വു​മു​ണ്ട്‌. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്‌ സ്ഥ​ല​മെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​ക്കി 2018ൽ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്‌. ഇ.​കെ.​കെ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്‌​ച​ർ ലി​മി​റ്റ​ഡി​നാ​യി​രു​ന്നു ക​രാ​ർ. കോ​വി​ഡും പ്ര​ള​യ​വു​മാ​ണ്‌ നി​ർ​മാ​ണം വൈ​കി​പ്പി​ച്ച​ത്‌. ബൈ​പാ​സി​ലെ ടോ​ൾ നി​ര​ക്ക്‌ നേ​ര​ത്തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​താ​ണ്‌.

ടോ​ൾ​പ്ലാ​സ​യി​ൽ ബാ​ത്ത്‌​റൂം, ടോ​യ്‌​ല​റ്റ്‌ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. ആം​ബു​ല​ൻ​സും മ​റ്റും ക​ട​ന്നു​പോ​വാ​നു​ള്ള എ​മ​ർ​ജ​ൻ​സി ലൈ​നും ആ​വ​ശ്യ​മാ​ണ്‌. ബൈ​പാ​സി​ൽ വ​ഴി​യോ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​യി​ലാ​ണ്‌ ദേ​ശീ​യ​പാ​ത വി​ഭാ​ഗം.

Back to top button
error: