Month: March 2024

  • Social Media

    ഈ‌ യുവാവിനെ സഹായിക്കാമോ ?

    പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം നടക്കുന്ന സ്ഥലത്ത് LED ബൾബുകൾ വിൽക്കുന്ന അരുൺ എന്ന  ചെറുപ്പക്കാരന്റേതാണ് ഈ‌ ഫോട്ടോ.  ജന്മനാ വൈകല്യമുള്ള ആളാണ് അരുൺ.അതുപോലെതന്നെ അദ്ദേഹത്തിന്റെ അച്ഛനും  വളരെ കാലങ്ങളായി തളർന്നു കിടപ്പിലാണ്. ഈ Led ബൾബുകൾ വിറ്റ് കിട്ടുന്ന  തുച്ഛമായ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. ജന്മനാ വൈകല്യമുള്ള അരുൺ ബൾബിന്റെ പാർട്സുകൾ ഓർഡർ ചെയ്തു വരുത്തി സ്വന്തമായി നിർമ്മിച്ചു നൽകുകയാണ്. വിധിയെ പഴിച്ചു കൊണ്ട് മാറിനിൽക്കാതെ സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുകയും ആ വരുമാനത്തിലൂടെ  സ്വന്തം കുടുംബം  പുലർത്തുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരൻ നമുക്കെല്ലാം അഭിമാനമാണ്. വയൽവാണിഭം സന്ദർശിക്കുന്ന നല്ലവരായ നമ്മുടെ നാട്ടുകാർ ഇദ്ദേഹത്തെ അവിടെ വച്ച് കണ്ടാൽ ഒരു ബൾബ് എങ്കിലും വാങ്ങി അദ്ദേഹത്തെ  സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.                 വായിക്കുന്നവർ ഈ പോസ്റ്റ്‌ ഷെയർ കൂടെ ചെയ്താൽ ഒരുപാട് ആളുകളിലേക്ക് ഇത് എത്തിക്കുവാൻ സാധിക്കും അത്…

    Read More »
  • India

    ബിജെപിയുടെ കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തു; എം കെ സ്റ്റാലിന്‍

    ചെന്നൈ: ബിജെപിയുടെ കപ്പല്‍ മുങ്ങാറായതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്രത്തിന്റെ വിഭജന അജണ്ടയാണിത്.ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമാകുന്നതിനു പകരം  മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നതാണ് നിയമം.ഇത് മറ്റൊരു രീതിയിൽ തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അനുഭവിക്കുന്നുണ്ട്.ബിജെപി ഇതര സംസ്ഥാനങ്ങളെല്ലാം അനുഭവിക്കുന്നുണ്ട്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും സംസ്ഥാനങ്ങളെ തകർത്ത്, നമ്മുടെ ഭാഷയെയും പാരമ്ബര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. അതിനിടെ തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണ് സിഐഎ. ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടില്‍ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

    Read More »
  • India

    പൗരത്വത്തിന് അപേക്ഷിക്കാം, വെബ്സൈറ്റ് സജ്ജം

    ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച്‌ പൗരത്വത്തിന് അപേക്ഷിക്കാനുള്ള സർക്കാർ വെബ്സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈല്‍ നമ്ബറും ഇമെയിലും വേണമെന്നത് നിർബന്ധമാണ്. വെബ്സൈറ്റില്‍ അപേക്ഷിച്ച്‌ നിശ്ചിത ഫീസുമടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച, ഇന്ത്യയിലുള്ളവർ അതിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോണ്‍സുലർ ജനറലിന് പകർപ്പ് സമർപ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച്‌ നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോർട്ടലില്‍ വ്യക്തമാക്കുന്നു. ശക്തമായ വിമർശനങ്ങള്‍ക്കിടെയാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നല്‍കുന്നവർക്ക് ഡിജിറ്റല്‍ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നല്‍കും.

    Read More »
  • Social Media

    ചിന്നക്കനാലിലെ ‘പെരിയ’ വെള്ളച്ചാട്ടം

    പേര് കേട്ട് ഞെട്ടണ്ട.മൂന്നാറിനു സമീപമാണ് ചിന്നക്കനാൽ.ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്.   ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.എന്നാൽ പൊതുവേ പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍.തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.  പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയും (2695 മീറ്റർ) മൂന്നാറിനടുത്താണ്. പവര്‍ ഹൗസ് വെള്ളച്ചാട്ടം…

    Read More »
  • Kerala

    പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്.പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണെന്നും ഇവിടുത്തെ സർക്കാർ പറയുന്നു. പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും.ഇതെങ്ങനെ ജനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാകും- ഗവർണർ ചോദിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ്   ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെടുന്നവർക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍…

    Read More »
  • India

    ഹരിയാനയില്‍ ജെജെപിയെ തള്ളി ബിജെപി സർക്കാർ അധികാരത്തിൽ; ഇതാണ് ബിജെപിയെന്ന് കോൺഗ്രസ് 

    ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹരിയാനയില്‍  ബിജെപി – ജെജെപി (ജനനായക് ജനത പാർട്ടി) സർക്കാർ വീണു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് ബന്ധം വഷളായത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.അതിനാൽ ജെജെപിക്ക്  സീറ്റുകൾ വിട്ടു നൽകാൻ ബിജെപി തയാറായില്ല.തുടർന്നായിരുന്നു ജെജെപി പിന്തുണ പിൻവലിച്ചത്. അതേസമയം ഹരിയാനയിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ നായബ് സിങ് സൈനി സ്ഥാനമേറ്റു.ബിജെപി ഹരിയാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭണ്ഡാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര എംഎല്‍എമാരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭയും ചുമതലയേറ്റിട്ടുണ്ട്. സഖ്യകക്ഷിയായ ജെജെപിയിലെ നാലു എംഎല്‍എമാരും ചടങ്ങിന് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തിലെ എംപികൂടിയാണ് നയാബ് സിങ് സെയ്‌നി. ഇതോടെ കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.അധികാരം പിടിക്കാൻ എന്ത് ഹീനമായ…

    Read More »
  • Kerala

    ഇടുക്കിയില്‍ കുരിശടികള്‍ക്ക് നേരെ വ്യാപക ആക്രമണം

    ഇടുക്കി: ജില്ലയിൽ കുരിശടികൾക്കു നേരെ വ്യാപക ആക്രമണം.തിങ്കളാഴ്ച രാത്രിയാണ് കമ്ബംമെട്ട് – കട്ടപ്പന റൂട്ടിലുള്ള വിവിധ കുരിശടികള്‍ നശിപ്പിച്ചത്. കമ്ബംമെട്ട്, തങ്കച്ചൻകട, മൂങ്കിപ്പള്ളം, മന്തിപ്പാറ, പഴയ കൊച്ചറ, ചേറ്റുകുഴി, ആമയാർ, പുളിയന്മല, കട്ടപ്പന എന്നിവിടങ്ങളിലെ കുരിശടിക്ക് നേരെയാണ് അജ്ഞാതരുടെ ആക്രമണം. കല്ലേറില്‍ കുരിശടികളുടെ ഗ്ലാസുകള്‍ തകർന്നു. അർധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.കമ്പംമെട്ട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും മൂങ്കിപ്പള്ളം കുരിശടിയുടെയും മുൻവശത്തെ ഡോർ ഗ്ലാസാണ് എറിഞ്ഞുടച്ചത്. ഈ പ്രദേശത്ത് വഴിയരികിലുണ്ടായിരുന്ന ഒട്ടുമിക്ക കുരിശടികളും എറിഞ്ഞുടച്ചിട്ടുണ്ട്. പഴയ കൊച്ചറ, പോത്തിൻ കണ്ടം, പൂളിയന്മല എന്നിവിടങ്ങളിൽ കഞ്ഞോലിക്ക പള്ളികളുടെയും മറ്റിടങ്ങളിൽ ഓർത്തഡോക്സ് പള്ളികളുടെയും കുരിശടികൾക്ക് നേരെയാണ് ആക്രമണം. എന്നാൽ എങ്ങും മോഷണമോ, മോഷണശ്രമമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയ കോട്ട് ധരിച്ച വ്യക്തി കുരിശടിക്ക് നേരെ കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യപ്രശ്നങ്ങളും മതസ്പർധയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി  പോലീസ് പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം…

    Read More »
  • Kerala

    നോമ്ബുകാലത്തെ ആരോഗ്യശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍

    നോമ്പുകാലം വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും തികഞ്ഞ ജാഗ്രത പുലർത്തേണ്ട കാലമാണ്. കേരളത്തിൽ കടുത്ത വേനല്‍ക്കാലമായതിനാല്‍ ഇക്കാര്യത്തിൽ പ്രത്യേക കരുതല്‍  തന്നെ വേണം.ചൂട് വളരെ കൂടുതലായതുകൊണ്ട് ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടും.അമിതമായ ചൂട് വയറിളക്കവും  നിർജലീകരണവും മൂലം  സങ്കീർണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.അതിനാൽത്തന്നെ രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികള്‍ കടക്കാതെ അടച്ചുസൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്ബുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പാനീയങ്ങള്‍ തയ്യാറാക്കുമ്ബോള്‍ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ ഐസ് വീട്ടില്‍ തയ്യാറാക്കുക. നിർജലീകരണം തടയുന്നതിനായി നോമ്ബില്ലാത്ത സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി…

    Read More »
  • Kerala

    ഇടപ്പള്ളിയിലെ കുരുക്കഴിക്കാൻ ദേശീയപാത അഥോറിറ്റി 

    കൊച്ചി: ഇടപ്പള്ളിയിലെ കുരുക്കഴിക്കാൻ ദേശീയപാത അഥോറിറ്റി.എന്‍ എച്ച് 66, എന്‍ എച്ച് 544 എന്നിവ സംഗമിക്കുന്ന എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി രൂപരേഖ തയാറാക്കി. കൊച്ചി നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇടപ്പള്ളി ജംഗ്ഷന്‍. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ മണിക്കൂറുകളോളം നീളുന്ന കുരുക്ക് ഇവിടെ പതിവാണ്. വൈറ്റില- വരാപ്പുഴ റൂട്ടിലേക്ക് ഏറെ നേരം  കാത്തുകിടന്നാല്‍ മാത്രമേ വാഹനങ്ങൾക്ക് സിഗ്നല്‍ ലഭിക്കുകയുള്ളു. ജംഗ്ഷനില്‍ നിന്ന് 700 മീറ്റര്‍ അകലെ ലുലു ആസ്ഥാനമന്ദിരത്തിന് സമീപവും ഒബറോണ്‍ മാളിന് സമീപവുമാണ് അണ്ടര്‍പാസുകള്‍ വിഭാവനം ചെയ്യുന്നത്.ഇവ യാഥാർഥ്യമാകുന്നതോടെ ആലുവയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെങ്കില്‍ ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് ഒബറോണ്‍ മാളിന് മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വരാപ്പുഴ ഭാഗത്തേക്ക് പോകാം. പാലാരിവട്ടം ഭാഗത്ത് നിന്ന് വന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലുലു ഗ്രൂപ്പ് ആസ്ഥാന…

    Read More »
  • NEWS

    മലിനീകരണം കുറവ്;  സുരക്ഷിതം മത്തി; ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ 

    ചെറിയ മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവാണ്.അതിനാൽ തന്നെ ഏറെ സുരക്ഷിതമായ ഒരു മീനാണ് മത്തി.വിലയും കുറവാണ്.എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും. ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും.ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു.മത്തി വറുത്തു കഴിക്കുന്നതിലും നല്ലത് മുളകരച്ച് കറിവച്ചു കൂട്ടുന്നതാണ്.നെത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളും താരതമ്യേന സുരക്ഷിതമാണ്. ഇത്തരം മീനുകള്‍ പാചകം ചെയ്യും മുമ്പ് ഉപ്പു ചേര്‍ത്ത് ഉരച്ചു കഴുകിയിട്ടേ ഉപയോഗിക്കാവൂ. മെര്‍ക്കുറി മാലിന്യങ്ങളാണ് മീനിന്റെ കാര്യത്തില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്.മാലിന്യങ്ങള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വളരുന്ന മീനുകളിലാണ് മെര്‍ക്കുറി വിഷബാധ കൂടുതലായും ഉണ്ടാവുക. മീനുകള്‍ മലിന ജലം ചെകിളയിലൂടെ അരിച്ചു വിടുമ്പോള്‍ മെര്‍ക്കുറി ശരീരത്തില്‍ അടിയുന്നു. അവയുടെ ജീവിതകാലം കൂടുന്നതനുസരിച്ച് ശരീരത്തിലടിയുന്ന മെര്‍ക്കുറിയുടെ അളവും കൂടും. വലിയ മീനുകള്‍ ചെറിയ മീനുകളെ കഴിക്കുമ്പോഴും ഈ മെര്‍ക്കുറി ആഗിരണപ്രക്രിയ നടക്കുന്നു. മത്സ്യങ്ങളുടെ ശരീരകലകളിലാണ് മെര്‍ക്കുറി അടിയുന്നത്.അതിനാല്‍ പാചകം ചെയ്താലോ കൊഴുപ്പു നീക്കിയാലോ ഒന്നും ഈ മാലിന്യം…

    Read More »
Back to top button
error: