ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് ബന്ധം വഷളായത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.അതിനാൽ ജെജെപിക്ക് സീറ്റുകൾ വിട്ടു നൽകാൻ ബിജെപി തയാറായില്ല.തുടർന്നായിരുന്നു ജെജെപി പിന്തുണ പിൻവലിച്ചത്.
അതേസമയം ഹരിയാനയിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ നായബ് സിങ് സൈനി സ്ഥാനമേറ്റു.ബിജെപി ഹരിയാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭണ്ഡാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര എംഎല്‍എമാരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭയും ചുമതലയേറ്റിട്ടുണ്ട്. സഖ്യകക്ഷിയായ ജെജെപിയിലെ നാലു എംഎല്‍എമാരും ചടങ്ങിന് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ എംപികൂടിയാണ് നയാബ് സിങ് സെയ്നി.
ഇതോടെ കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.അധികാരം പിടിക്കാൻ എന്ത് ഹീനമായ മാർഗങ്ങളും സ്വീകരിക്കുന്ന പാർട്ടിയാണ് ബിജെപി എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.മഹാരാഷ്ടരയിൽ സഖ്യകക്ഷിയായ ശിവസേനയെ പിളർത്തി ബിജെപി അധികാരം പിടിച്ചതും ഇപ്പോൾ സമാനമായ സംഭവം ആണെന്നും നാളെ ആർക്കുമിത് സംഭവിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്ക് 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിരുന്നില്ല. 40 സീറ്റുകളില്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രർ-ഏഴ്, ഹരിയാന ലോഖിത് പാർട്ടി (എച്ച്എല്‍പി)-1, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.തുടർന്ന് ജെജെപി പിന്തുണയോടെ ബിജെപി – ജെജെപി സഖ്യം അധികാരത്തിൽ എത്തുകയായിരുന്നു.