KeralaNEWS

നോമ്ബുകാലത്തെ ആരോഗ്യശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍

നോമ്പുകാലം വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും തികഞ്ഞ ജാഗ്രത പുലർത്തേണ്ട കാലമാണ്.

കേരളത്തിൽ കടുത്ത വേനല്‍ക്കാലമായതിനാല്‍ ഇക്കാര്യത്തിൽ പ്രത്യേക കരുതല്‍  തന്നെ വേണം.ചൂട് വളരെ കൂടുതലായതുകൊണ്ട് ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടും.അമിതമായ ചൂട് വയറിളക്കവും  നിർജലീകരണവും മൂലം  സങ്കീർണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.അതിനാൽത്തന്നെ രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികള്‍ കടക്കാതെ അടച്ചുസൂക്ഷിക്കുക.
  • ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
  • കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്ബുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക.
  • ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • പാനീയങ്ങള്‍ തയ്യാറാക്കുമ്ബോള്‍ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍
  • മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ ഐസ് വീട്ടില്‍ തയ്യാറാക്കുക.
  • നിർജലീകരണം തടയുന്നതിനായി നോമ്ബില്ലാത്ത സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.
  • പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
  • ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
  • നോമ്ബുതുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങള്‍ ഒഴിവാക്കുക.
  • വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • നോമ്ബുതുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്ബോള്‍
  • ശുചിത്വമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തികഞ്ഞ വ്യക്തിശുചിത്വം പാലിക്കുക.
  • ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാൻ ഡിസ്പോസിബിള്‍ പ്ലെയിറ്റ്/ഗ്ലാസ് എന്നിവ കഴിവതും ഒഴിവാക്കുക. പരിസരശുചിത്വം പാലിക്കുക.
  • സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തുക.
  • ക്ഷീണം, തലകറക്കം, ഛർദ്ദി എന്നിവയുണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കില്‍ ഉടൻ ഡോക്ടറെ സമീപിക്കുക.
  • അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയംചികിത്സയും ഒഴിവാക്കുക.

Back to top button
error: