Month: March 2024

  • Social Media

    ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകളുടെ ഉദ്ഘാടനം നാളെ 

    കൊച്ചി: കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ വച്ച് ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകൾ  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്.  സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.  സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.  ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം…

    Read More »
  • Social Media

    മുടക്കിയത് 1.90 കോടി, വരുമാനം 7 കോടി; സഞ്ചാരികളുമായി ‘വേഗ’ അതിവേഗത്തിൽ കുതിക്കുന്നു

    കൊച്ചി: ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വൻകുതിപ്പ്.ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചുവെങ്കിൽ നാലുവർഷംകൊണ്ടു നേടിയത്  ഏഴുകോടി രൂപ.  ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. 2020 മാർച്ച്‌ പത്തിനായിരുന്നു ആദ്യ ഓട്ടം. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും. മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും. 50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുൻകൂട്ടി 9400050325, 9400050326 നമ്ബരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും.

    Read More »
  • Social Media

    ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം നാളെ വരെ മാത്രം

    ആധാര്‍ വിവരങ്ങള്‍ ഓണലൈൻ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം  വ്യാഴാഴ്ച.മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിനൽകിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക ‘MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ…

    Read More »
  • India

    സൈബർ ആക്രമണം; യുവതി ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി

    സൈബർ ആക്രമണം കാരണം യുവതി ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി.ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് സംഭവം. തെനാലി റെയില്‍വേ സ്റ്റേഷനില്‍ ഗോതി ഗീതാഞ്ജലി എന്ന 32-കാരിയാണ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയത്. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകളും നിരന്തരമായ സൈബർ ആക്രമണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് തളളിവിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ മരണത്തിന് കാരണം പ്രതിപക്ഷ പാർട്ടികളായ ടി.ഡി.പി.യുടെയും ജെ.എസ്.പി.യുടെയും ട്രോളുകളാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആർ. കോണ്‍ഗ്രസും ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന ജഗൻമോഹൻ റെഡ്ഡി സർക്കാരിനെ അഭിനന്ദിച്ച്‌ ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോക്കെതിരേ വ്യാപകമായ ട്രോളുകളുണ്ടായി. സർക്കാരിനെ വിമർശിക്കുന്ന, പ്രതിപക്ഷ പാർട്ടികളെ അനുകൂലിക്കുന്ന പ്രൊഫൈലുകളില്‍നിന്നാണ് ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായത്. ഗീതാഞ്ജലി പണം വാങ്ങിയാണ് സർക്കാരിനെ അനുകൂലിച്ച്‌ സംസാരിച്ചതെന്നായിരുന്നു പ്രധാന ആരോപണം. മാർച്ച്‌ നാലിന് വൈ.എസ്.ആർ. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗീതാഞ്ജലി സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച്‌ അഭിപ്രായം പറഞ്ഞത്. താൻ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ ‘ജഗനണ്ണ’ ഹൗസിങ്…

    Read More »
  • Kerala

    കൊച്ചിയിൽ സ്കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

    കൊച്ചി: തൃപ്പൂണിത്തുറയിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കഴിഞ്ഞദിവസം വൈകുന്നേരം ഉദയംപേരൂർ നടക്കാവിലാണ് സംഭവം. ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂള്‍ പ്ലസ്ടു രണ്ടാം വർഷം വിദ്യാർഥികളായ മൂന്നുപേർ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈക്കില്‍ വന്ന മൂന്നംഗ സംഘം ബലമായി ബൈക്കിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതോടെ ഇവർ കടന്നുകളയുകയായിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ ഉദയംപേരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ഉള്‍പ്പടെ പരിശോധന നടത്തുന്നതായി സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ പറഞ്ഞു. ഉദയംപേരൂർ കേന്ദ്രീകരിച്ച്‌ രാത്രിയോ പകലോ വിത്യാസമില്ലാതെ ലഹരി മാഫിയ വിലസുകയാണ്. ആളൊഴിഞ്ഞ പാടശേഖരങ്ങളിലും ഇടംപാടം മൂഴിക്കല്‍ തോട് പരിസരത്തും പൂത്തോട്ടയില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു കട കേന്ദ്രീകരിച്ചും രാത്രി മയക്കുമരുന്ന് സംഘങ്ങള്‍ തമ്ബടിക്കുന്നുണ്ട്. പരാതിപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. പൊലീസ് കണ്ടഭാവം നടിക്കാത്തതാണ് ഉദയംപേരൂർ ലഹരി ഹബ്ബായി മാറാൻ കാരണമെന്നും ആക്ഷേപമുണ്ട്. (പ്രതീകാത്മക…

    Read More »
  • Kerala

    ബാറില്‍ മദ്യപൻമാർ ഏറ്റുമുട്ടി:  വെട്ടേറ്റ രണ്ടു പേർ ഗുരുതരാവസ്ഥയിൽ; അഞ്ചുപേര്‍ അറസ്റ്റില്‍

    നെയ്യാറ്റിൻകര: ബാറില്‍ മദ്യപാനത്തിനിടെയുണ്ടായ  വാക്കുതർക്കത്തെ തുടർന്ന്  രണ്ടുപേർക്ക് വെട്ടേറ്റു.ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിൻകര ആലുംമൂട്ടിലെ ബാറിലാണ് സംഭവം.സംഭവത്തിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ചുവട്ടില്‍വീട്ടില്‍ കണ്ണൻ എന്ന മഹേഷ്(37), കൊടുവള്ളി സ്വദേശി ലാലു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ തൊഴുക്കല്‍  ഹരി ഭവനില്‍ കൊട്ട് ഹരി എന്ന ഹരികൃഷ്ണൻ(27), തൊഴുക്കല്‍, സാജൻ നിവാസില്‍ സാജൻ(27), പവിത്രാനന്ദപുരം കോളനിയില്‍ അർഷാദ്(26), തൊഴുക്കല്‍, ജിജി കോട്ടേജില്‍ എബി അശോക്(28), തൊഴുക്കല്‍, അനുഗീത ഭവനില്‍ അനൂപ്(24) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷിന്റെ ഇടതുകാലിലിനും വലതുകൈയ്ക്കും വെട്ടേറ്റു. ലാലുവിന്റെ കഴുത്തിലാണ് വെട്ട്. മഹേഷിന്റെയും ലാലുവിന്റെയും പരുക്ക് ഗുരുതരമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭവിൻ, രാഹുല്‍ എന്നിവർക്കും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നും രണ്ടും പ്രതികളായ കൊട്ടു ഹരിയും സാജനും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയവരാണ്. വിവേക് ഒളിവിലാണ്. അറസ്‌റ്റിലായ പ്രതികളെ…

    Read More »
  • Kerala

    വൈദ്യുതി പോസ്റ്റുകള്‍ മാറ്റുകയായിരുന്ന കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

    കാട്ടാക്കട: കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം.സംഭവത്തിൽ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.  കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുകയായിരുന്ന ആര്യനാട്, കോട്ടയ്ക്കകം, വയലരിക്കത്ത് വീട്ടില്‍ അജീഷ് (38), ആര്യനാട്, കഞ്ഞിരംമൂട്, കുമാർ ഭവനില്‍ ദിനീഷ് (34), ആര്യനാട്, കോട്ടയ്ക്കകം, തടിക്കട വീട്ടില്‍ ശ്രീനുകുമാർ (34) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് ബൈക്കുകളില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും മറ്റുള്ളവരെ വടി ഉപയോഗിച്ച്‌ അടിച്ച് വീഴ്ത്തുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തില്‍ കരാറുകാരന്‍ ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആര്യനാട് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീദാസിന്‍റെ മൊബൈല്‍ ഫോണും അജീഷിന്‍റെ രണ്ടു പവന്‍റെ മാലയും നഷ്ടമായതായും പരാതിയുണ്ട്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    മ്ലാവുമായി കൂട്ടിയിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; കുടുംബത്തിന് 10 ലക്ഷം കൈമാറി വനംവകുപ്പ് 

    കോതമംഗലം:മ്ലാവുമായി കൂട്ടിയിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ ധനസഹായവുമായി വനം വകുപ്പ്. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്ബില്‍ പി.എൻ.വിജില്‍(41)മരിച്ച സംഭവത്തിൽ 10 ലക്ഷം രൂപ വീട്ടിലെത്തി കൈമാറുകയായിരുന്നു വനംവകുപ്പ്. കൃഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജില്‍ എളംബ്ലാശേരി കുടിയിലെ കണ്ണപ്പൻ ആലയ്ക്കൻ എന്നയാളുടെ കൈ മുറിഞ്ഞതിനെ തുടർന്ന് നാട്ടുകാരായ ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവർക്കൊപ്പം കോതമംഗലത്ത് ആശുപത്രിയിലേക്ക് പോകുന്ന വഴി ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. ഇതോടെ വിജില്‍ ഓടിച്ചിരുന്ന ഓട്ടോ മറിയുകയായിരുന്നു. മൂന്നു യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടി മറിഞ്ഞ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകർന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതാണ് മരണകാരണം. നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടിലെത്തി  ആൻ്റണി ജോണ്‍ എം.എല്‍.എയ്ക്കും ജില്ല കലക്ടർ…

    Read More »
  • Kerala

    തിരുവനന്തപുരത്ത്  നിന്നും  കാണാതായ കുട്ടിയെ കണ്ടെത്തി

    തിരുവനന്തപുരം കിള്ളിപ്പാലത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് .നാഗർകോവില്‍ ഔട്ട്പോസ്റ്റിന് സമീപത്തുനിന്നും കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്ബോള്‍ നീല ഫുള്‍ കൈ ഷര്‍ട്ടും നീലയും ബ്രൗണ്‍ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്  നടത്തിയ അന്വേഷണത്തിൽ തമ്ബാനൂർ കെഎസ്‌ആർടിസി ബസ്റ്റാൻഡില്‍ തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ അടുത്തായി ഗൗതം വന്നതായി കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നാഗർകോവില്‍ നിന്നും കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുവന്നു.

    Read More »
  • Sports

    മുംബൈ വീണ്ടും മുൻപിൽ; ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി

    മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്ബൻ ജയത്തോടെ പോയിന്റ് ടേബിളില്‍ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ക്ലബ്ബിനെ നേരിടും.സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കടു‌ത്ത പോരാട്ടം തന്നെയാണ് ആരാധകർ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്.  ബുധൻ വൈകിട്ട് 7.30നാണ് കിക്കോഫ്. 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ജയിച്ചാല്‍ ഏറെക്കുറേ പ്ലേഓഫ് ഉറപ്പിക്കാം.ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് സെമിയില്‍ എത്തുക. മറ്റു നാലു…

    Read More »
Back to top button
error: