മത്സ്യങ്ങളുടെ ശരീരകലകളിലാണ് മെര്‍ക്കുറി അടിയുന്നത്.അതിനാല്‍ പാചകം ചെയ്താലോ കൊഴുപ്പു നീക്കിയാലോ ഒന്നും ഈ മാലിന്യം മാറ്റപ്പെടുന്നില്ല.ഇത്തരം മത്സ്യങ്ങളെ കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും മെര്‍ക്കുറി അടിയുന്നു.
വിഷബാധയുടെ പ്രശ്നങ്ങളുള്ളതിനാല്‍ മത്സ്യങ്ങളുടെ തലയും കരളും വൃക്കയുമൊന്നും കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം.അമോണിയയും ഫോര്‍മാലിനുമാണ് മീനുകളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍. മീന്‍ കേടുകൂടാതിരിക്കാനാണ് ഇവ ഉപയോഗിക്കുക. ഫോര്‍മാലിന്‍ പാചകം വഴിയൊന്നും നശിക്കുകയുമില്ല.
ചെമ്മീന്‍, കൊഞ്ച്, ഞണ്ട് പോലുള്ള തോടുള്ള കടല്‍വിഭവങ്ങളേയും ഇത്തരം മലിനീകരണം ബാധിക്കാം. തോടുള്ള മത്സ്യങ്ങള്‍ കടല്‍വെള്ളം ശരീരത്തിലൂടെ കടത്തി അരിച്ചുവിടുന്നതിലാണ് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത്.
കാല്‍സ്യം ധാരാളമായി മത്തിയിൽ അടഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ നിരവധി വിറ്റാമിനുകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്.
അതേപോലെ പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ് മത്തി.മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.
കുടംപുളിയിട്ട് മത്തിക്കറി ഉണ്ടാക്കുന്ന വിധം
ചേരുവകൾ
- മത്തി- അരക്കിലോ
- കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
- മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- കുടം പുളി – ഒരു മൂന്ന് കഷ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 6 പീസ്
- ചെറിയ ഉള്ളി – 10 എണ്ണം
- തക്കാളി – 1 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉലുവ – അര ടേബിൾ സ്പൂൺ
- കടുക്-1ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.
- ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക.
- ഇതു പൊട്ടി കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക.
- ഇതു ബ്രൗൺ നിറത്തിലായാൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു യോജിപ്പിക്കുക.
- ഇതു ചെറു തീയിൽ വയ്ക്കുക
- ഇതിലേയ്ക്കു പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക.
- നന്നായി ഇളക്കിയതിനു ശേഷം തിളയ്ക്കാൻ അനുവദിക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടൻ മീൻ കറി റെഡി.