ജംഗ്ഷനില്‍ നിന്ന് 700 മീറ്റര്‍ അകലെ ലുലു ആസ്ഥാനമന്ദിരത്തിന് സമീപവും ഒബറോണ്‍ മാളിന് സമീപവുമാണ് അണ്ടര്‍പാസുകള്‍ വിഭാവനം ചെയ്യുന്നത്.ഇവ യാഥാർഥ്യമാകുന്നതോടെ ആലുവയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെങ്കില്‍ ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് ഒബറോണ്‍ മാളിന് മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വരാപ്പുഴ ഭാഗത്തേക്ക് പോകാം. പാലാരിവട്ടം ഭാഗത്ത് നിന്ന് വന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലുലു ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വൈറ്റില ഭാഗത്തേക്കും പോകാം.
സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കുന്നതിനായാണ് ഒന്നില്‍ കൂടുതല്‍ അണ്ടര്‍പാസുകള്‍ പരിഗണിക്കുന്നത്.ദേശീയപാത അഥോറിറ്റി നിര്‍മിക്കുന്ന ഇടപ്പള്ളി – അരൂര്‍ എലിവേറ്റഡ് ഹൈവേ ഒബറോണ്‍ മാളിന് മുന്‍വശമുള്ള അണ്ടര്‍പാസിന് സമീപത്ത് നിന്നാകും ആരംഭിക്കുക. ഇതിന്‍റെ ഡിപിആര്‍ രണ്ടുമാസത്തിനുള്ളില്‍ തയാറാകും.