പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്.പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണെന്നും ഇവിടുത്തെ സർക്കാർ പറയുന്നു.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും.ഇതെങ്ങനെ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാകും- ഗവർണർ ചോദിച്ചു.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെടുന്നവർക്ക് പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.