കേന്ദ്രത്തിന്റെ വിഭജന അജണ്ടയാണിത്.ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമാകുന്നതിനു പകരം മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നതാണ് നിയമം.ഇത് മറ്റൊരു രീതിയിൽ തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അനുഭവിക്കുന്നുണ്ട്.ബിജെപി ഇതര സംസ്ഥാനങ്ങളെല്ലാം അനുഭവിക്കുന്നുണ്ട്.
കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും സംസ്ഥാനങ്ങളെ തകർത്ത്, നമ്മുടെ ഭാഷയെയും പാരമ്ബര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
അതിനിടെ തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണ് സിഐഎ. ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടില്‍ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.