KeralaNEWS

ഇടുക്കിയില്‍ കുരിശടികള്‍ക്ക് നേരെ വ്യാപക ആക്രമണം

ഇടുക്കി: ജില്ലയിൽ കുരിശടികൾക്കു നേരെ വ്യാപക ആക്രമണം.തിങ്കളാഴ്ച രാത്രിയാണ് കമ്ബംമെട്ട് – കട്ടപ്പന റൂട്ടിലുള്ള വിവിധ കുരിശടികള്‍ നശിപ്പിച്ചത്.

കമ്ബംമെട്ട്, തങ്കച്ചൻകട, മൂങ്കിപ്പള്ളം, മന്തിപ്പാറ, പഴയ കൊച്ചറ, ചേറ്റുകുഴി, ആമയാർ, പുളിയന്മല, കട്ടപ്പന എന്നിവിടങ്ങളിലെ കുരിശടിക്ക് നേരെയാണ് അജ്ഞാതരുടെ ആക്രമണം.

Signature-ad

കല്ലേറില്‍ കുരിശടികളുടെ ഗ്ലാസുകള്‍ തകർന്നു. അർധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.കമ്പംമെട്ട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും മൂങ്കിപ്പള്ളം കുരിശടിയുടെയും മുൻവശത്തെ ഡോർ ഗ്ലാസാണ് എറിഞ്ഞുടച്ചത്. ഈ പ്രദേശത്ത് വഴിയരികിലുണ്ടായിരുന്ന ഒട്ടുമിക്ക കുരിശടികളും എറിഞ്ഞുടച്ചിട്ടുണ്ട്. പഴയ കൊച്ചറ, പോത്തിൻ കണ്ടം, പൂളിയന്മല എന്നിവിടങ്ങളിൽ കഞ്ഞോലിക്ക പള്ളികളുടെയും മറ്റിടങ്ങളിൽ ഓർത്തഡോക്സ് പള്ളികളുടെയും കുരിശടികൾക്ക് നേരെയാണ് ആക്രമണം. എന്നാൽ എങ്ങും മോഷണമോ, മോഷണശ്രമമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തിലെത്തിയ കോട്ട് ധരിച്ച വ്യക്തി കുരിശടിക്ക് നേരെ കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യപ്രശ്നങ്ങളും മതസ്പർധയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി  പോലീസ് പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: