Month: March 2024
-
Kerala
ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല, ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്; പദ്മജയുടെ ബിജെപി പ്രവേശത്തില്‍ സുരേഷ് ഗോപി
തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ”ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു. അവരെ എന്റെ നേതാക്കള്‍ സ്വീകരിച്ചു എന്നുപറഞ്ഞാല്‍ എനിക്ക് സ്വീകാര്യമായിരിക്കണം. പെങ്ങള്‍ ആങ്ങള എന്നത് അവര്‍ ആദ്യം നിശ്ചയിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെ വരെ ചോദ്യം ചെയ്തിട്ടില്ലേ?. അപ്പോ ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ”- സുരേഷ് ഗോപി പറഞ്ഞു ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read More » -
India
കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ; എല്‍ഡിഎഫും എന്‍ഡിഎയും ‘സംപൂജ്യരാകും’
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സര്‍വ്വേ പറയുന്നു. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സര്‍വ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം. അതേസമയം ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
Read More » -
India
കാര്‍ ബസിലിടിച്ച് ആറു വയസുകാരി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: പ്രയാഗ്‌രാജ്-ലക്‌നോ ഹൈവേയില്‍ കാർ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഹത്തിഗവൻ മേഖലയിലെ ബിഷിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കാറില്‍ പ്രയാഗ്‌രാജിലെ മംഗാർ ആശ്രമത്തിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അനൂജ് ഗോസ്വാമി (32), വൈഷ്ണവി ഗോസ്വാമി (25), ഗുൻഗുൻ ഗോസ്വാമി (ആറ്) എന്നിവർ മരിച്ചിരുന്നു. അനിത (40), ട്വിങ്കിള്‍ (25) എന്നീ രണ്ട് സ്ത്രീകളുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി പ്രയാഗ്‌രാജിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More » -
Crime
ഫ്ളാറ്റില്‍ പുഴുവരിച്ച് ബംഗാള്‍ യുവതിയുടെ നഗ്ന മൃതദേഹം; യുവതി പീഡനത്തിനിരയായതായി സംശയം, പരിചയപ്പെടുത്തിയ ആളും ‘അച്ഛനും’ മുങ്ങി?
ബംഗളൂരു: ഫ്ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുന്‍പു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റര്‍ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ളാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടര്‍ന്നു വീട്ടുടമ ഫ്ളാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗര്‍ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ളാറ്റ്. ഇവര്‍ താഴെയാണു താമസം. ബാക്കി ഫ്ളാറ്റുകള്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഒരു മാസം മുന്‍പു ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോള്‍…
Read More » -
Local
തിരുനക്കര ഉത്സവത്തിന് നാളെ കൊടിയേറ്റ്; 20 ന് തിരുനക്കരപുരം
കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവം മാര്‍ച്ച് 14 ന് വൈകിട്ട് 7-ന് തന്ത്രി കണ്ഠരര് മോഹനരര് കൊടിയേറ്റും. 20-ന് തിരുനക്കര പൂരം, 21-ന് വലിയ വിളക്ക്, 22-ന് പള്ളിവേട്ട, 23 നാണ് തിരു ആറാട്ട്. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതല്‍ കാഴ്ചശ്രീബലി, വേലസേവ, മയിലാട്ടം, 23-ന് ആറാട്ടുസദ്യ. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ദക്ഷിണേന്ത്യയിലെ പ്രഗത്ഭ കലാകാരന്മാരെ പങ്കെടു പ്പിച്ചുകൊണ്ട് ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഉത്സവ പരിപാടികള്‍ ക്രമീക രിച്ചിരിക്കുന്നത്. ഒന്നാം ഉത്സവം 14-ന് വൈകിട്ട് 5.30 ന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ ഭജന, 6.30 ന് സ്വാമിയാര്‍ മഠം ആര്‍ഷ വിദ്യാപീഠത്തിന്റെ വേദഘോഷം, 7-ന് ഉദ്ഘാടന സമ്മേളനം സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ കലാപരിപാടികളുടെ ഉദ്ഘാടനം തിരു വഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉത്സവസന്ദേശവും, സുവനീര്‍…
Read More » -
Kerala
നെതർലൻഡ്സിൽ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
തൃശൂർ: നെതർലൻഡ്സില്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ നെടുപുഴ പോലീസ് പിടികൂടി. വടൂക്കര എകെജി നഗർ സ്വദേശി പുതിയവീട്ടില്‍ പി.ആർ. പ്രേംകുമാറാണ് (36) അറസ്റ്റിലായത്. 2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. പല സമയങ്ങളിലായി 1,75,000 രൂപ വാങ്ങിയശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പണം തിരികെ നല്കാനും തയാറായില്ല. തുടർന്നു ജനുവരിയില്‍ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതി തമിഴ്നാട്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നു വിവരം ലഭിച്ചു. പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. നെടുപുഴ ഇൻസ്പെക്ടർ ഗോപകുമാർ, എസ്‌ഐ സന്തോഷ്കുമാർ, സിസിപിഒ ജോഷി ജോർജ് എന്നിവരാണു കേസ് അന്വേഷിച്ചത്.
Read More » -
Kerala
നഗ്നഫോട്ടോ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേര്‍ പിടിയില്‍
എടക്കര: മോർഫ് ചെയ്ത നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്ത് എടക്കര സ്വദേശിനിയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഓണ്‍ലൈൻ തട്ടിപ്പുകാരായ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറമ്ബത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പലതവണയായി 43,500 രൂപയാണ് സംഘം കൈവശപ്പെടുത്തിയത്.
Read More » -
Kerala
വിവാഹദിനം അപകടത്തില്‍പെട്ട വരൻ മരിച്ചു
കൊടുങ്ങല്ലൂർ: വിവാഹദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വരൻ മരിച്ചു.നാലര മാസത്തോളം ചികിത്സയിലിരുന്ന ശേഷമായിരുന്നു മരണം. എടവിലങ്ങ് കാര ചാണാശ്ശേരി സത്യന്റെ മകൻ സുജിത്ത് (33) ആണ് മരിച്ചത്. 2023 ഒക്ടോബർ 22നായിരുന്നു സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എറണാകുളം നായരമ്ബലം സ്വദേശിനിയായ യുവതിയെയാണ് മിന്നുചാർത്താനിരുന്നത്. രാവിലെ 10നായിരുന്നു മുഹൂർത്തം. അന്നേ ദിവസം പുലർച്ചെ 5.30ന് അഴീക്കോട് മേനോൻ ബസാറില്‍ വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് ഓർഡർ നല്‍കിയ മത്സ്യം എടുക്കാൻ ബൈക്കില്‍ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സുജിത്തിന് ഇതിനകം ആറോളം ആശുപത്രികളില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » -
Kerala
മൂന്നുകോടിയിലധികം തട്ടിയ കേസില്‍ യുവതി പിടിയില്‍
കോഴിക്കോട്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ ശാന്തൻമൂല കാർത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്ബാടി എസ്.ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുവെച്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ തട്ടിപ്പുനടത്തിയതായി തിരുവമ്ബാടി പോലീസില്‍ ലഭിച്ച പരാതിയിന്മേലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയില്‍ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയില്‍നിന്ന് കോടികള്‍ കൈപ്പറ്റി ആഡംബരജീവിതം നയിക്കുകയായിരുന്നു.പ്രിയങ്കയുടെപേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, കടവന്ത്ര ഉള്‍പ്പെടെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.
Read More »
