Month: March 2024
-
Kerala
മലബന്ധത്തിനും ഫാറ്റിലിവറിനും; പനനൊങ്കിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ജലാംശം ഏറെ അടങ്ങിയ പനനൊങ്ക് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് തന്നെയാണ്. ഇതിന്റെ പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്.ഇത് ദഹനാരോഗ്യത്തിന് ഏറെ ഗുണം നല്‍കും.കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ജലാംശം ഏറെയുളള ഒരു ഫലമാണ് പനനൊങ്ക്. ഇതിനാല്‍ തന്നെ വിശപ്പും ദാഹവും ഒരുപോലെ പരിഹരിയ്ക്കാന്‍ പനനൊങ്ക് കഴിക്കുന്നതുവഴി സാധിയ്ക്കും. കലോറി ഏറെ കുറവുള്ള ഒരു ഭക്ഷണ വസ്തുവുമാണിത്. അതേ സമയം ശരീരത്തിന് ആവശ്യമുളള ധാതുക്കളെല്ലാം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ലിവര്‍ ആരോഗ്യത്തിന് മികച്ചതായത് കൊണ്ട് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പനനൊങ്ക് പരിഹാരമാണ്.
Read More » -
India
കേരളത്തിന് 5000 കോടി നല്‍കാമെന്ന് കേന്ദ്രം; 10,000 കോടിയെങ്കിലും വേണമെന്ന് കേരളം
ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍. 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കും. അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഈ തുക കുറയ്ക്കും. 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുമതി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനായിരുന്നു കോടതി നിര്‍ദേശം.ശമ്പളവും പെന്‍ഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നല്‍കാന്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. എല്ലാ ചര്‍ച്ചകളും പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടല്‍ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് 5,000 കോടി നല്കാമെന്ന കേന്ദ്ര നിര്‍ദേശം കോടതി തള്ളി. ഈ സാമ്പത്തിക വര്‍ഷം നല്‍കേണ്ട സഹായം അടിയന്തരമായി നല്‍കണമെന്ന നിലപാടിലായിരുന്നു കോടതി. കേരളത്തിന് വേണ്ടി ഇളവ്…
Read More » -
Movie
സിനിമ റിലീസ് ചെയ്ത് ആദ്യ 2 ദിവസങ്ങൾ റിവ്യു വേണ്ട, കഥ പറയരുത്, വ്ലോഗർമാർക്ക് കടിഞ്ഞാണിടാൻ 10 നിർദേശങ്ങൾ
റിവ്യു ബോംബിങ് തടയുന്നതിനായി സിനിമ റിലീസ് ചെയ്ത് ആദ്യ 2 ദിവസങ്ങൾ റിവ്യു വേണ്ട എന്നതടക്കമുള്ള നിർണായക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. വിവാദം ഉണ്ടാക്കി ക്ലിക്ക് ബൈറ്റ് വർധിപ്പിക്കാൻ വേണ്ടിയായിരിക്കരുത് റിവ്യു എന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ചു. ‘വ്ലോഗര്‍മാർ’ എന്ന ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും 33 പേജുള്ള റിപ്പോര്‍ട്ടിൽ അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു. മലയാളത്തിലെ ചില സിനിമകളെ ‘റിവ്യു ബോംബിങ്’ നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഏതാനും സിനിമാ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിയെ…
Read More » -
Kerala
ഗാനമേളയുടെ സുവര്‍ണ കാലത്തിന്റെ ഓര്‍മകള്‍ ബാക്കി; ആറ്റ്‌ലി ഡിക്കൂഞ്ഞ വിട പറഞ്ഞു
തൃശ്ശൂര്‍: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരില്‍നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതില്‍ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു വര്‍ഷമായി അഞ്ചേരി എലിക്സര്‍ ഫ്‌ളാറ്റിലാണ് താമസം വോയ്സ് ഓഫ് ട്രിച്ചൂര്‍, മ്യൂസിക്കല്‍ വേവ്സ്, ട്രിച്ചൂര്‍ വേവ്സ്, ആറ്റ്ലി ഓര്‍ക്കെസ്ട്ര എന്നീ സംഗീതട്രൂപ്പുകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിറന്നത്. 1968-ല്‍ ആണ് ആദ്യ ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂര്‍ സ്ഥാപിക്കുന്നത്. 10 വര്‍ഷത്തോളം സംഗീതസംവിധായകന്‍ ദേവരാജന്റെകൂടെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലമാണ് ആറ്റ്ലി മ്യൂസിക് നോട്സ് എഴുതാന്‍ പഠിച്ചത്. സംഗീതസംവിധായകന്‍ രവീന്ദ്രനോടൊപ്പവും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഗായകരായ കെ.എസ്. ചിത്ര, വേണുഗോപാല്‍ എന്നിവരോട് അടുത്ത ബന്ധമുണ്ടായിരുന്നു. എറണാകുളം മുനമ്പത്ത് ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പില്‍ ഫ്രാന്‍സിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളായിരുന്നു ആറ്റ്ലി. അമ്മാവന്‍ നാടോടികളുടെ…
Read More » -
India
പിറ്റ്ബുള്‍, റോട്ട്വീലര്‍ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചു
ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ വിഭാഗത്തില്‍ പെട്ട നായകള്‍ക്ക് ലൈസെന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അപകടകാരികള്‍ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പിറ്റ്ബുള്‍ ടെറിയേര്‍സ് , അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍, ജാപ്പനീസ് ടോസ, ബാന്‍ഡോഗ്, നിയപോളിറ്റന്‍ മാസ്റ്റിഫ്, വോള്‍ഫ് ഡോഗ്, ബോര്‍ബോല്‍, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിന്‍…
Read More » -
Kerala
ചാനൽ ചർച്ചയ്ക്കിടെ സംഘർഷം; യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പറവൂര്‍: സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പരിക്കേറ്റ രണ്ട് യു.ഡി.എഫ്. പ്രവര്‍ത്തകരെയും രണ്ട് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പറവൂര്‍ മുനിസിപ്പല്‍ പഴയ പാര്‍ക്കിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ചൊവ്വാഴ് വൈകിട്ട് അഞ്ചിന് സംഘടിപ്പിച്ച ചര്‍ച്ച തത്സമയ സംപ്രേഷണവും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചു. ഇതിനിടെ ചര്‍ച്ച ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. യു.ഡി.എഫിനു വേണ്ടി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും എല്‍.ഡി.എഫിനു വേണ്ടി സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എന്‍. ഗോപിനാഥും എന്‍.ഡി.എയ്ക്കു വേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവുമാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
Read More » -
India
ഡിഎംകെ വഴി അണ്ണാഡിഎംകെയിലൂടെ ‘സമത്വ മക്കള്‍’; ഒടുവില്‍ ബിജെപിയില്‍ ലയിച്ച് ശരത്കുമാര്‍
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പാര്‍ട്ടി ഭാരവാഹികളുടെയും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെയും കേന്ദ്രമന്ത്രി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലായിരുന്നു ലയന സമ്മേളനം. സമത്വ മക്കള്‍ പാര്‍ട്ടിയുടെ വരവോടെ ബിജെപിയുടെ കുടുംബം കൂടുതല്‍ വിപുലമായെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റില്‍ എത്തിക്കുകയെന്നു ലക്ഷ്യമിട്ടാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ലയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന് ശരത് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഐക്യം പരിപോഷിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും മോദി വീണ്ടും പ്രധാനമന്ത്രിയാകണം. ലഹരിമരുന്ന് വിപത്ത് അവസാനിപ്പിക്കാനും യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനും മോദിക്ക് കഴിയും. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണെന്നും ശരത് കുമാര്‍ പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കഴിയണമെന്നു ശരത്കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. നേരത്തേ ഡിഎംകെ പ്രതിനിധിയായി രാജ്യസഭയില്‍ എത്തിയ ശരത്കുമാര്‍ പാര്‍ട്ടി വിട്ട്…
Read More » -
India
ഭര്‍ത്താവിന്റെ സഹോദരൻ ലൈംഗികമായി ഉപദ്രവിക്കുന്നു; പരാതിയുമായി നടി ദീപ ബാബു
ചെന്നൈ: ഭർത്താവിന്റെ സഹോദരനെതിരെ പരാതിയുമായി തമിഴ് സീരിയല്‍ നടി ദീപ ബാബു. ഭർത്താവിന്റെ സഹോദരൻ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി. അൻപേ ശിവം, അത്തിപൂക്കും തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ദീപ ബാബുവിന്റെ ഭർത്താവ് പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിക്കുന്ന സായ് ഗണേശാണ്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സായ് ഗണേശിന്റെ വീട്ടില്‍ താൻ ജാതി വിവേചനം നേരിടുന്നെന്നും ഭർത്താവിന്റെ സഹോദരൻ ലൈംഗികപരമായി സമീപിക്കുന്നെന്നും പറഞ്ഞ ദീപ ഭർത്താവിന്റെ അമ്മയും സഹോദരും എന്നോട് മോശമായാണ് പെരുമാറുന്നതെന്നും വ്യക്തമാക്കി. എന്റെ ആഭരണങ്ങളും പണം കൈക്കലാക്കി. തന്നെക്കുറിച്ച് മോശമായി ഇവർ സംസാരിക്കുന്നു. ഭർത്താവിന്റെ സഹോദരൻ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നു. സഹോദരനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാമെന്നാണ് പറയുന്നത്. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദീപ വ്യക്തമാക്കി. ഭർത്താവുമായി അകന്ന് കഴിയുകയാണ് ദീപ ഇപ്പോള്‍. ഭർത്താവുമായി തനിക്ക് വീണ്ടും ഒരുമിക്കണമെന്നും സഹോദരന്റെ ശല്യം അവസാനിപ്പിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഭർത്താവിന്റെ സഹോദരനെതിരെ ഒന്നിലേറെ തവണ പരാതി…
Read More » -
LIFE
മിമിക്രിയുടെ തലതൊട്ടപ്പന്‍; ‘കൊതുകു’ നാണപ്പന്റെ 89 ാം ജന്മവാര്‍ഷികം
‘നാടോടിക്കാറ്റി’ല്‍ ദാസനെയും വിജയനെയും ജോലിയില്‍നിന്ന് പുറത്താക്കിയ സൂപ്പര്‍വൈസറെ ഓര്‍ക്കുന്നില്ലേ? ഒഴിവു സമയങ്ങളില്‍ കാട്ടിക്കൂട്ടിയ തമാശകളില്‍നിന്നും മണിക്കൂറുകള്‍ നീളുന്ന മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ‘കൊതുകു’ നാണപ്പന്‍. അതെ മിമിക്രി എന്ന ജനപ്രിയ കലയുടെ തലതൊട്ടപ്പനായ കൊതുകു നാണപ്പന്‍െ്‌റ 89 ാം ജന്മവാര്‍ഷികമായിരുന്നു ഇന്നലെ. ചങ്ങനാശ്ശേരി പെരുന്നയില്‍ മുട്ടത്തു മഠത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകനായി 1935 മാര്‍ച്ച് 12-ന് ജനിച്ചു. നാരായണന്‍ നമ്പൂതിരി എന്നതായിരുന്നു യഥാര്‍ത്ഥ നാമം. തിരുവനന്തപുരം ഗവ. പോളീടെക്‌നിക്കില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബിരുദം നേടി മുംബൈ ടെക്‌സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസില്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ചെയ്തു. 1968ല്‍ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. തുടര്‍ന്ന് ബോംബെ ശ്രീനാരായണ മന്ദിരസമിതി 1968 സപ്റ്റംബര്‍ 8 ന് ശ്രീനാരായണ ഗുരുവിന്റെ 114-ാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ആദ്യമായി ‘മൂന്നു കൊതുകുകള്‍’ എന്ന പേരില്‍ ഒരു മുഴുനീള മിമിക്രി…
Read More »
