KeralaNEWS

ചാനൽ ചർച്ചയ്ക്കിടെ സംഘർഷം; യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പറവൂര്‍: സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.

പരിക്കേറ്റ രണ്ട് യു.ഡി.എഫ്. പ്രവര്‍ത്തകരെയും രണ്ട് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പറവൂര്‍ മുനിസിപ്പല്‍ പഴയ പാര്‍ക്കിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ചൊവ്വാഴ് വൈകിട്ട് അഞ്ചിന് സംഘടിപ്പിച്ച ചര്‍ച്ച തത്സമയ സംപ്രേഷണവും ചെയ്തിരുന്നു.

Signature-ad

ചര്‍ച്ചയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചു. ഇതിനിടെ ചര്‍ച്ച ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കിയിരുന്നു.

യു.ഡി.എഫിനു വേണ്ടി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും എല്‍.ഡി.എഫിനു വേണ്ടി സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എന്‍. ഗോപിനാഥും എന്‍.ഡി.എയ്ക്കു വേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവുമാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: