Month: March 2024
-
India
രഥോത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ഏഴുപേര്‍ അറസ്റ്റില്‍
ചെന്നൈ: ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേർ അറസ്റ്റില്‍. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയില്‍ പങ്കെടുക്കാനായെത്തിയ പെണ്‍കുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാൻ പെണ്‍കുട്ടി ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read More » -
India
ദക്ഷിണേന്ത്യയിൽ ഇത്തവണയും ബിജെപി ക്ലച്ച് പിടിക്കില്ല; സർവേ ഫലം
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിൽ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് സർവേ ഫലം.എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിൽ യുഡിഎഫ് 16 സീറ്റിൽ വിജയിക്കും.കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്ബൂര്‍ണ വിജയം നേടുക. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 31.4 ശതമാനം വോട്ടു വിഹിതമാണ് ലഭിക്കുക. എന്‍ഡിഎ 19.8 ശതമാനം വോട്ടു വിഹിതം നേടുമെന്നും സര്‍വേ ഫലം പറയുന്നു. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് സര്‍വേ ഫലം പ്രവചിക്കുന്നു. 30 സീറ്റും ഡിഎംകെ സഖ്യം വിജയിക്കും. എഐഎഡിഎംകെ, ബിജെപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. ഡിഎംകെ മുന്നണി 54.7 ശതമാനം വോട്ടു വിഹിതം നേടും. രണ്ടാം സ്ഥാനത്ത് അണ്ണാഡിഎംകെയാണ്. അവര്‍ക്ക് 27.8 ശതമാനം വോട്ടുവിഹിതമാണ് ലഭിക്കുക. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്‍ഡിഎയ്ക്ക് 10.9 ശതമാനം വോട്ടു വിഹിതം മാത്രമാകും ലഭിക്കുക. മറ്റു പാര്‍ട്ടികള്‍ക്ക്…
Read More » -
Crime
മലപ്പുറത്ത് ടൂര്‍ണമെന്റിനിടെ വിദേശതാരത്തിന് പൊതിരെ തല്ല്; കാണികളോട് മോശമായി പെരുമാറിയെന്ന് പരാതി
മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരത്തെ കാണികള്‍ മര്‍ദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായിരിക്കുന്നത്. ചെമ്രക്കാട്ടൂരില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ച് വിദേശതാരത്തെ മര്‍ദ്ദിച്ചത്. വീഡിയോ പുറത്തുവന്നെങ്കിലും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഓടിച്ചിട്ട് ആണ് താരത്തെ തല്ലുന്നത്. സംഘാടകര്‍ അടക്കമുള്ള ചിലര്‍ ചേര്‍ന്ന് താരത്തിനെ സുരക്ഷിതനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. മോശമായി പെരുമാറി എന്നല്ലാതെ എന്താണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനമെന്നത് വ്യക്തമായിട്ടില്ല. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റും വിദേശ താരത്തെ തല്ലുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
Read More » -
India
മേലുദ്യോഗസ്ഥന്റെ കൊലപാതക വാര്‍ത്തയ്ക്ക് ‘തംസ്അപ്പ്’ ഇമോജിയിട്ടു; ജോലി നഷ്ടപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്
ചെന്നൈ: മേലുദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജിയില്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിളിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ‘തംസ്-അപ്പ്’ ഇമോജിയെ ‘ശരി’ എന്ന വാക്കിന് പകരമായി കണക്കാക്കാമെന്നും കൊലപാതകത്തിന്റെ ആഘോഷമല്ലെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് ആര്‍ വിജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ ചിഹ്നം പങ്കിടുന്നത് ഒരിക്കലും ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷമായി കണക്കാക്കാനാവില്ല. സന്ദേശം കണ്ടുവെന്നത് സൂചിപ്പിക്കുന്നതായും കണക്കാക്കാമെന്നും കോടതി പറഞ്ഞു. 2018ല്‍ ഒരു കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കൊല്ലപ്പെട്ട സന്ദേശത്തോടാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാന്‍ തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് ചൗഹാനെ മോശം പെരുമാറ്റത്തിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഒദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം ഇമോജി ഉപയോഗിച്ച് കൊലപാതകത്തിനുള്ള പിന്തുണയായി കണക്കാക്കി അന്വേഷണത്തിന് ശേഷം സര്‍വീസില്‍ നിന്ന് നീക്കി.…
Read More » -
Movie
തെലുങ്കിനു പിന്നാലെ ‘പ്രേമലു’ തമിഴിലേക്കും; റിലീസ് മാര്‍ച്ച് 15 ന്
സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലു തമിഴിലേക്ക്. മാര്‍ച്ച് 15ന് റിലീസ് ചെയ്യും. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റെഡ് ജയന്റ് മൂവീസാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഹൈദരാബാദ് പശ്ചാത്തലമായുള്ള സിനിമയുടെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന് തിയറ്ററുകളില്‍ എത്തിയിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷവും ചിത്രം നിറഞ്ഞ കൈയടികളോടെ പ്രദര്‍ശനം തുടരുകയാണ്. 100 കോടി രൂപക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയത്. മലയാളത്തില്‍ 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രേമലു. ലൂസിഫര്‍, പുലിമുരുകന്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയാണ് 100 കോടി നേടിയ മറ്റു ചിത്രങ്ങള്‍. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍…
Read More » -
Kerala
പത്രവായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; സ്‌കൂളുകളില്‍ ‘വായനോത്സവം’
തിരുവനന്തപുരം: കുട്ടികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ വായനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പത്രവായനയ്ക്കു ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതു ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത, ദിനപത്രങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ പത്രവായന ഉള്‍പ്പെടെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സ്‌കൂളുകളില്‍ വായന പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടി. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ദിവസവും കുട്ടികള്‍ പത്രം വായിക്കുന്നത് ഉറപ്പാക്കല്‍, വായനയ്ക്കു പ്രത്യേക പീരിയഡ്, പത്രവാര്‍ത്തകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍, കുറിപ്പ് തയ്യാറാക്കല്‍, വായന പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകള്‍ തുടങ്ങീ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.
Read More » -
India
ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ ഇഡി എത്തി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ
റാഞ്ചി: ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ ഇഡി എത്തിയെന്നും ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നുവെന്നും ജാർഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ അംബ പ്രസാദ്. ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ഇഡിയെ ഉപയോഗിക്കുന്നതെന്ന് അംബ പ്രസാദ് ആരോപിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാകാനാണ് തനിക്ക് ലഭിച്ച ഓഫറെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. “വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കാൻ ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചു. എന്നാല്‍ ഞാൻ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിർത്തി. ഛത്രയില്‍ നിന്ന് മത്സരിക്കാൻ ആർഎസ്‌എസ് നേതാക്കളില്‍ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു”-കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു. “ഞാൻ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയാണെന്ന് ഞാൻ എന്ന് ബിജെപിക്ക് അറിയാം. കോണ്‍ഗ്രസ് തുടർച്ചയായി…
Read More » -
Sports
വെറും 10 പോയിന്റു കൂടെ ലഭിച്ചാല്‍ മൊഹമ്മദൻസിന് ഐ ലീഗ് കിരീടവും ഐ എസ് എല്‍ പ്രൊമോഷനും
കൊൽക്കത്ത: 10 പോയിന്റു കൂടെ ലഭിച്ചാല്‍ മൊഹമ്മദൻസിന് ഐ ലീഗ് കിരീടവും ഐ എസ് എല്‍ പ്രൊമോഷനും ഉറപ്പിക്കാം. ഇന്നലെ നടന്ന മത്സരത്തില്‍ മൊഹമ്മദൻസ് ചർച്ചില്‍ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയതോടെ 19 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുമായി ഐ ലീഗിൽ ഒന്നാമത് നില്‍ക്കുകയാണ്. അഞ്ചു ഗോള്‍ പിറന്ന ത്രില്ലർ പോരില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മൊഹമ്മദൻസ് വിജയിച്ചത്.അതേസമയം 33 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളാ ക്ലബായ ഗോകുലം കേരള.
Read More » -
Kerala
കാസർകോട് കള്ളപ്പണം ഒഴുകുന്നു: രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ വീണ്ടും പിടികൂടി
കുഴൽപ്പണവും രേഖകളില്ലാത്ത കള്ളപ്പണവും അനർഗളം ഒഴുകുകയാണ് കാസർകോട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത്തരത്തിലുള്ള 5 കേസുകളാണ് ജില്ലയിൽ പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ഇന്നലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ അരക്കോടി രൂപ പിടികൂടി. യുവാവിനെ കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്‌ദീൻ ഷായെയാണ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി വിവി ലതീഷിൻ്റെ നിർദേശപ്രകാരമായിരുന്നു വാഹന പരിശോധന. കാസർകോട് ഭാഗത്തു നിന്നും പടന്ന ഭാഗത്തേക്ക് പോകുന്നതിനിടെ കുശാൽ നഗറിൽ വെച്ചാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കുമരുന്ന് കടത്ത് അടക്കം തടയാനുള്ള നടപടി തുടരുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. പൊലീസ് സംഘത്തിൽ എസ്ഐ സുഭാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ അബൂബകർ കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവരും…
Read More » -
Crime
രാമേശ്വരം കഫേ സ്‌ഫോടനം; ബല്ലാരി സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍
ബംഗളൂരു: ഈ മാസം ഒന്നിന് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഷാബിറിലേക്ക് എത്തിയത്. സ്‌ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. നഗരത്തിലെ വിവിധ ബസുകളില്‍ മാറിക്കയറിയ ഇയാള്‍ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ശിവമൊഗ്ഗ, ബെല്ലാരി ഐഎസ് മൊഡ്യൂളുകളില്‍ പ്രവര്‍ത്തിച്ച നിരവധിപ്പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ ജയിലുകളില്‍ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം…
Read More »