Month: March 2024
-
Kerala
ശോഭാ സുരേന്ദ്രനെതിരെ ക്രമിനല്‍ മാനനഷ്ട കേസുമായി കെ സി വേണുഗോപാല്‍
ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ ക്രമിനല്‍ മാനനഷ്ട കേസ് നല്‍കി. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നല്‍കിയിരിക്കുന്നത്. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്ബാദിച്ചു എന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നും കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.
Read More » -
NEWS
ഇസ്രായേലിനെ ആയുധം നല്‍കി സഹായിക്കരുത്; ബൈഡന് കത്തയച്ച് യു.എസ് സെനറ്റര്‍മാര്‍
വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എട്ട് സെനറ്റര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മാനുഷിക സഹായങ്ങള്‍ സുരക്ഷതിവും സമയബന്ധിതവുമായി ഗസ്സയിലെ ജനങ്ങളിലേക്ക് എത്തുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ തടയുകയാണെന്നും സ്വതന്ത്ര സെനറ്റര്‍ ബെര്‍ഡി സാന്‍ഡേഴ്‌സും ഏഴ് ഡെമോക്രാറ്റുകളും കത്തില്‍ വ്യക്തമാക്കി. അമേരിക്കയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടയുന്ന നെതന്യാഹു സര്‍ക്കാറിന്റെ നടപടി ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കോറിഡോര്‍ നിയമത്തിന്റെ ലംഘനമാണ്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആയുധങ്ങള്‍ അനുവദിക്കരുത്. ഗാസ്സയിലേക്കുള്ള മാനുഷിക സഹായം ശരിയായ രീതിയില്‍ എത്തിക്കാന്‍ നെതന്യാഹു സര്‍ക്കാറിനോട് അമേരിക്ക ആവശ്യപ്പെടണം. ഗസ്സയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തില്‍ അത്യപൂര്‍വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. റമദാനിന് മുമ്പ് ഗാസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് ബൈഡന്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
Read More » -
Kerala
മൂന്നാറില്‍ ‘കട്ടക്കൊമ്പന്‍’, നേര്യമംഗലത്ത് ‘ഒറ്റക്കൊമ്പന്‍’; പരിഭ്രാന്തിയില്‍ നാട്ടുകാര്‍
ഇടുക്കി: മൂന്നാറിലും നേര്യമംഗലം കാഞ്ഞിരവേലിയിലും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെയാണ് കാട്ടാനയെത്തിയത്. അടുത്തിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം. ലയങ്ങള്‍ക്ക് സമീപമെത്തിയ കൊമ്പന്‍ താമസക്കാരില്‍ പരിഭ്രാന്തി പരത്തി. ബഹളം വെച്ചിട്ടും കാട്ടാന സ്ഥലത്തു നിന്നും പോയില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയതും കട്ടക്കൊമ്പനാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണ്‍ പരിശോധനയും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തി എന്നു പറയപ്പെടുന്ന സ്ഥലത്താണ് വീണ്ടും കട്ടക്കൊമ്പനെത്തിയത്. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായാണ് വിവരം. അതിനിടെ, അടുത്തിടെ കാട്ടാന വീട്ടമ്മ ഇന്ദിരയെ കൊലപ്പെടുത്തിയ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രാത്രി പ്രദേശത്ത് ഇറങ്ങിയ ഒറ്റക്കൊമ്പന്‍ പുലര്‍ച്ചെയാണ് കാടുകയറിയത്. കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഭാസ്‌കരന്‍, രവി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. നാലേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചതായാണ്…
Read More » -
Kerala
അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണം ഏറ്റെടുത്ത് കെ റെയില്‍ ; 3800 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം
തിരുവനന്തപുരം:ശബരി റെയില്‍പാത നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ കേരള റെയില്‍ ഡവലപ്മെന്റ് കോർപ്പറേഷൻ.കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയില്‍വേ മേല്‍പാലങ്ങളുടെ നിർമാണം നിലവില്‍ കെ റെയിലിനെ ഏല്‍പിച്ചിട്ടുണ്ട്. അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണമാണ് കെ റെയില്‍ ഏറ്റെടുക്കുന്നത്.കേന്ദ്ര-കേരള സർക്കാരുകള്‍ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയിലാണ് കെ റെയിലിനെ ഏൽപ്പിക്കുന്നത്. കെ റെയില്‍ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നല്‍കിയിരുന്നു ചെലവിന്റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കണം.
Read More » -
Kerala
ശോശാമ്മ ജോർജ് അന്തരിച്ചു
കോട്ടയം: വാകത്താനം കൈതയിൽ വാഴയ്ക്കൽ ശോശാമ്മ ജോർജ് (തങ്കമ്മ 81) അന്തരിച്ചു. മലയാള മനോരമ മുൻ ഉദ്യോദ്ഗസ്ഥൻ പരേതനായ വി.എം ജോർജിന്റെ ഭാര്യയാണ്. പുതുപ്പള്ളി കല്ലുശ്ശേരിൽ കുടുബാഗമാണ് പരേത. മക്കൾ: അഡ്വ. വിനോ വഴയ്ക്കൻ, (കേരള ഹൈക്കോടതി അഭിഭാഷകൻ) മിനിമോൾ മണവാളൻ (യു.എസ്.എ) മരുമക്കൾ ഡോ നിഷ കുരുവിള (പ്രിൻസിപ്പൽ, കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കോളജ്) ബിന്നി മണവാളൻ (യു.എസ്.എ). മൃതശരീരം നാളെ (വ്യാഴം) വൈകുന്നേരം 4.30 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വാകത്താനം ജെറുശലേം സെൻ്റ് മേരീസ് ഓർത്തഡോസ്പള്ളിയിൽ.
Read More » -
Crime
മകളുടെ ശൈശവവിവാഹം തടഞ്ഞു; യുവതിയുടെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു
ബംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിപ്പിക്കുന്നതിനെ എതിര്‍ത്ത ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശി ബീരപ്പയാണ് ഭാര്യ മായക്കയുടെ കാല്‍ തല്ലിയൊടിച്ചത്. അയല്‍വാസികള്‍ മായക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 13 വയസ്സുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. എന്നാല്‍, മകള്‍ക്ക് വിവാഹപ്രായമായില്ലെന്നും പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനിടെ മായക്കയുടെ കാല്‍ ബീരപ്പ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കര്‍ണാടകത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ഏപ്രില്‍മുതല്‍ ഈവര്‍ഷം ജനുവരി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 609 ശൈശവവിവാഹങ്ങളാണ് നടന്നത്. 71 വിവാഹങ്ങള്‍ നടന്ന ബെലഗാവി ജില്ലയിലാണ് കൂടുതല്‍. ഇക്കാലയളവില്‍ ഇതുസംബന്ധിച്ച് 2141 പരാതികള്‍ ലഭിച്ചതില്‍ 1531 ശൈശവവിവാഹങ്ങള്‍ തടഞ്ഞതായും വനിത-ശിശുക്ഷേമ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യമാണ് ശൈശവവിവാഹങ്ങള്‍ക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
Read More » -
Kerala
പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം
തൃശ്ശൂര്‍ : കെട്ടിവലിക്കുന്ന ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന പൂതനയെ പ്രതീകാത്മകമായി മുന്നില്‍നിര്‍ത്തി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെ പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം. ജില്ലാ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൗണ്‍സിലറും ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ സി.പി. പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന്‍ ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു. കെ.എന്‍. മോഹനന്‍ അധ്യക്ഷനായി. പി.കെ. രമേശന്‍, ഷിന്റോ റാഫേല്‍, ഗിനോഷ് കുമാര്‍, ജിന്‍സോ, ഷിജു, ഗീത, ജെ.പി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Read More » -
India
യുവതിയുടെ നഗ്നമായ മൃതദേഹം ഫ്ലാറ്റില്‍
ബെംഗളൂരു: യുവതിയുടെ നഗ്നമായ മൃതദേഹം ഫ്ലാറ്റില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇരുപത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Read More » -
Crime
ഐഐഎമ്മില്‍ ദളിത് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: ഐഐഎമ്മില്‍ ദളിത് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐഐഎം താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കെ. സ്മിജ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് കേസ്. 2022 ഡിസംബര്‍ മുതല്‍ ഐഐഎമ്മില്‍ താല്‍ക്കാലിക ജീവനക്കാരിയായ സ്മിജ നല്‍കിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. കാമ്പസ് സെക്യൂരിറ്റി മാനേജര്‍ സുരേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാമദാസന്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്മിജയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
Read More »
