KeralaNEWS

മലബന്ധത്തിനും ഫാറ്റിലിവറിനും; പനനൊങ്കിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ ഇവയാണ് 

ലാംശം ഏറെ അടങ്ങിയ പനനൊങ്ക് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് തന്നെയാണ്.

ഇതിന്റെ പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്.ഇത് ദഹനാരോഗ്യത്തിന് ഏറെ ഗുണം നല്‍കും.കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത്.

കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്.

Signature-ad

 ജലാംശം ഏറെയുളള ഒരു ഫലമാണ് പനനൊങ്ക്. ഇതിനാല്‍ തന്നെ വിശപ്പും ദാഹവും ഒരുപോലെ പരിഹരിയ്ക്കാന്‍ പനനൊങ്ക് കഴിക്കുന്നതുവഴി സാധിയ്ക്കും. കലോറി ഏറെ കുറവുള്ള ഒരു ഭക്ഷണ വസ്തുവുമാണിത്. അതേ സമയം ശരീരത്തിന് ആവശ്യമുളള ധാതുക്കളെല്ലാം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ലിവര്‍ ആരോഗ്യത്തിന് മികച്ചതായത് കൊണ്ട് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പനനൊങ്ക് പരിഹാരമാണ്.

Back to top button
error: