Month: March 2024

  • Kerala

    കോടതിയില്‍ ഹാജരാക്കാനെത്തിച്ച  പ്രതി ഓടി രക്ഷപ്പെട്ടു; മുങ്ങിയത് കൈവിലങ്ങുമായി

    കോഴിക്കോട്: കോടതിയില്‍ ഹരാജരാക്കാനെത്തിച്ച പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ജയിലില്‍നിന്നും കൊണ്ടുവന്ന പ്രതിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ ഓടി രക്ഷപ്പെട്ടത്. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍ വിലങ്ങുമായി പോലീസിനെ വെട്ടിച്ച്‌ മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25-ഓടെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    പൊന്നിന് പൊള്ളുന്ന വില: ഒരു പവന് അരലക്ഷത്തോട് അടുക്കുന്നു, ഗ്രാമിന് 6060 രൂപ

        സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് (വ്യാഴം) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6060 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,240 രൂപയുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും വ്യാഴാഴ്ച വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു. ബുധനാഴ്ച (മാർച്ച് 13) ഒരു…

    Read More »
  • Kerala

    ടാറ്റ കമ്പനി 60 കോടി ചിലവിൽ നിർമ്മിച്ച കോവിഡ് ആശുപത്രി ഇനി ജില്ലാ പഞ്ചായതിന്, സർക്കാർ ഉത്തരവിറങ്ങി

        കാസർകോട് ചട്ടഞ്ചാലിൽ 60 കോടി രൂപ മുടക്കി കോവിഡ് കാലത്ത് നിർമ്മിച്ച ടാറ്റ കോവിഡ് ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായതിന് കൈമാറി. ഇനി ആശുപത്രിയുടെ ഭരണ ചുമതലയും നിയന്ത്രണവും ജില്ലാ പഞ്ചായതിനായിരിക്കും. ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മാറ്റി കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതായി അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ടാറ്റ കംമ്പനി സിഎസ്ആർ തുക ഉപയോഗിച്ചാണ് കണ്ടെയ്നർ മോഡലിൽ ആശുപത്രി പണിതത്. സർക്കാർ സ്പെഷ്യാലിറ്റി ഡോക്ടർ  അടക്കം 192 തസ്തികകൾ അനുവദിച്ച് കോവിഡ് കാലത്തും തുടർന്നും നിരവധി പേർക്ക് ചികിത്സ നൽകിയിരുന്നു. അന്ന് അടിയന്തര ഘട്ടത്തിൽ സ്ഥാപിച്ചത് കാരണം ആശുപത്രി ഏതെങ്കിലും വകുപ്പിന്റെ അനുബന്ധ സ്ഥാപനം ആക്കിയിരുന്നില്ല. ഈ സ്ഥാപനത്തെ നിലവിലുള്ള രീതിയിൽ കൊണ്ടുപോവുക ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സ്ഥിതിചെയ്യുന്ന അഞ്ച് ഏകർ സ്ഥലം റവന്യൂ വകുപ്പിൽ നിന്നും ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇതിനെ അതിതീവ്ര പരിചരണ (Critical Care Unit) ആശുപത്രി മാറ്റുന്നതിന്…

    Read More »
  • Kerala

    വിദ്യാഭ്യാസ ധനസഹായം: 31 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ “സ്‌നേഹപൂര്‍വ”ത്തിന്‌ ഈ മാസം 31 വരെ അപേക്ഷിക്കാമെന്നു മന്ത്രി ഡോ.ആര്‍.ബിന്ദു അറിയിച്ചു.  അച്‌ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരുമോ മരണമടഞ്ഞതും നിര്‍ധനരുമായ കുടുംബങ്ങളില്‍പ്പെട്ടവരും സര്‍ക്കാര്‍/എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ബിരുദം/പ്രഫഷണല്‍ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ്‌ “സ്‌നേഹപൂര്‍വം”. 2023-24 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍, പഠിക്കുന്ന സ്‌ഥാപനത്തിന്റെ മേധാവി മുഖേന ഓണ്‍ലൈനായി അപ്പ്‌ലോഡ്‌ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റിലും ടോള്‍ ഫ്രീ നമ്ബറായ 1800-120-1001 ലും ലഭിക്കും.

    Read More »
  • Local

    കരീമഠം നടപ്പാലം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ എല്‍കെജി വിദ്യാര്‍ത്ഥി ആയുഷ് ജിനീഷ് പാലത്തില്‍ നിന്നും വെള്ളത്തില്‍ വീഴാന്‍ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു. സ്‌കൂളില്‍ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന നല്‍കി പുതിയ പാലം നിര്‍മ്മിച്ചു നല്‍കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിന്‍സ് ലൂക്കോസ്, യുഡിഎഫ് നേതാക്കളായ ബിനു ചെങ്ങളം, ഒളശ്ശ ആന്റണി, ജയ്‌മോന്‍ കരീമഠം, സുഗുണന്‍ പുത്തന്‍കളം, ബൈജു കെ.ആര്‍, മനോജ് കോയിത്തറ, സന്തോഷ് വി.ആര്‍, ശശാങ്കന്‍ പി.എസ്, ലിപിന്‍ ആന്റണി, റജിമോന്‍ കെ.റ്റി എന്നിവര്‍ പങ്കെടുത്തു.

    Read More »
  • Local

    സൗഹൃദ സന്ദര്‍ശനങ്ങളില്‍ സജീവമായി ചാഴികാടന്‍; പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം

    കോട്ടയം: സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ( ബുധന്‍) രാവിലെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമായത്. രാവിലെ 10.30 മുതല്‍ ഉച്ചവരെ പ്രധാന പ്രവര്‍ത്തകരെയും ആരാധനാലയങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനം വിതരണം ചെയ്യുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥിയെത്തി. വൈകിട്ട് അഞ്ചരയോടെ എല്‍ഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഹാരമണിയിച്ചാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് എത്തിച്ചത്. മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം ആദ്യം നടത്താന്‍ തീരുമാനിച്ചതോടെ ചെറുവാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. വികസനം മാത്രം പറഞ്ഞ് ആരെയും വ്യക്തിപരമായി ആക്രമിക്കാതെ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥി മടങ്ങി. കടനാട് എംപി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എലിക്കുളത്ത് മിനി മാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനവും നടത്തി…

    Read More »
  • Health

    ചൂടില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണ പകലല്ല രാത്രിയില്‍ ഇങ്ങനെ പുരട്ടൂ…

    ചൂട് വര്‍ദ്ധിക്കുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഈ സമയത്താണ് കരുവാളിപ്പ്, ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്, ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതുമെല്ലാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി കെമിക്കല്‍സ് ആധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. നമ്മളില്‍ പലരും കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ നന്നായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം നടത്തുമ്പോള്‍ പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നത്നി മുന്‍പായി വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. പ്രകടമായ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍ വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നിരവധി ഗുണമാണ് ലഭിക്കുന്നത്. അതില്‍ ഒന്നാമത്തെ കാര്യമാണ് വരണ്ട ചര്‍മ്മം മാറ്റി ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ട് പോവുകയും ചെറിച്ചില്‍ അനുഭവപ്പെടുകയും, ചിലരില്‍ ചര്‍മ്മത്തില്‍ മൊരി പ്രത്യക്ഷപ്പെടുന്നതും കാണാം. ഇത്തരം പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നത് വെളിച്ചെണ്ണയാണ്. ചര്‍മ്മത്തിന് നല്ല…

    Read More »
  • Kerala

    മ്ലാവ് ബൈക്കിലിടിച്ചു; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് തലക്കും കൈക്കും പരിക്ക്

    എറണാകുളം: കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ച്‌ കെഎസ്‌ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. കെഎസ്‌ആർടിസി കണ്ടക്ടറായ ബേസിലിനാണ് ഇന്നലെ രാത്രി 11.30 ഓടെ റോഡിന് കുറുകെ മ്ലാവ് ചാടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്ന് മടങ്ങുമ്ബോള്‍ ഭൂതത്താൻകെട്ടിനും വടാട്ടുപാറക്കുമിടയില്‍ പുളിമൂടൻചാല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. തലക്കും കൈക്കും പരിക്കേറ്റ ബേസിലിനെ ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. കഴിഞ്ഞ ദിവസവും കോതമംഗലത്ത് സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മ്ലാവിനെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞാണ് ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.

    Read More »
  • Crime

    കേരളത്തിന് നാണക്കേടായി അരീക്കോട് ‘ഹൂളിഗന്‍സ്’; വിദേശ താരത്തെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്

    മലപ്പുറം: അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഹസന്‍ ജൂനിയര്‍ എന്ന വിദേശതാരത്തെ കാണികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഈ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസന്‍ ജൂനിയറിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നല്‍കിയിട്ടുണ്ട്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നത്.

    Read More »
  • Kerala

    സംസ്ഥാന സർക്കാരിന്റെ  ‘ശബരി കെ റൈസ്’  വിപണിയിൽ

    തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ  ‘ശബരി കെ റൈസ്’  വിപണിയിൽ.  ‘ശബരി കെ റൈസ്’ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും 5 കിലോ വീതം ലഭിക്കും. മട്ട, കുറുവ ഇനങ്ങൾ കിലോയ്ക്ക് 30 രൂപ നിരക്കിലും ജയ അരി 29 രൂപ നിരക്കിലുമാണു വിതരണം ചെയ്യുക. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയാണ് വിൽപ്പന നടത്തുക. ഇതിനായി ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് അരി എത്തിച്ചു.  41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വിൽക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.അതേസമയം 18 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് കേന്ദ്രസർക്കാർ 28 രൂപയ്ക്ക് ഭാരത് അരിയായി വിൽക്കുന്നത്.

    Read More »
Back to top button
error: