CrimeNEWS

കേരളത്തിന് നാണക്കേടായി അരീക്കോട് ‘ഹൂളിഗന്‍സ്’; വിദേശ താരത്തെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഹസന്‍ ജൂനിയര്‍ എന്ന വിദേശതാരത്തെ കാണികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഈ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസന്‍ ജൂനിയറിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു.

Signature-ad

അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നല്‍കിയിട്ടുണ്ട്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ കാണികളിലൊരാളെ താരം മര്‍ദിച്ചുവെന്നും ഇതിന് പിന്നാലെ താരത്തിനെ ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിക്കുവായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നത്.

Back to top button
error: