Month: March 2024

  • Crime

    വ്യാജടിക്കറ്റുമായി വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് പിടിയില്‍; എത്തിയത് കാമുകിയെ യാത്രയാക്കാന്‍

    ബംഗളൂരു: കാമുകിയെ വിമാനത്തില്‍ കയറ്റിവിടാനെത്തി വ്യാജടിക്കറ്റില്‍ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന പ്രകാര്‍ (25) ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലേക്ക് പോകുന്ന കാമുകിയെ വിമാനത്താവളത്തില്‍ കൊണ്ടുവന്നതായിരുന്നു പ്രകാര്‍. എന്നാല്‍, കാമുകിയുടെ വിമാനടിക്കറ്റില്‍ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകി വിമാനത്തില്‍ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് പറഞ്ഞത്.

    Read More »
  • Kerala

    മുഖ്യനും മകള്‍ക്കുമെതിരായ കുഴല്‍നാടന്റെ ഹര്‍ജി; മാസപ്പടി വിവാദത്തില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും. ധാതുമണല്‍ ഖനനത്തിനു സിഎംആര്‍എല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകള്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

    Read More »
  • India

    ലീഗ് എംപിയുടെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ്; പരിശോധന സിറ്റിങ് സീറ്റില്‍ മത്സരിക്കാനിരിക്കെ

    ചെന്നൈ: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. നിലവില്‍ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലമാണ് ഗനി സിറ്റിങ് എംപിയായ രാമനാഥപുരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്‌ലിം ലീഗ്. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് കഴിഞ്ഞ തവണ നവാസ് ഗനി പാര്‍ലമെന്റിലെത്തിയത്. ഇത്തവണയും രാമനാഥപുരം ലീഗിനു നല്‍കാന്‍ ധാരണയായിരുന്നു. ഇവിടെനിന്ന് നവാസ് ഗനി ഒരിക്കല്‍ക്കൂടി ജനവിധി തേടുമെന്ന് ഉറപ്പായിരിക്കെയാണ് ഇ.ഡി പരിശോധന.

    Read More »
  • Kerala

    ബംഗാളിലെ ചിത്രം പങ്കു വച്ച് തൃശൂരില്‍ പ്രചാരണം കൊഴുക്കുന്നുവെന്ന് കെ. സുരേന്ദ്രൻ;പിന്നാലെ ഹിന്ദിയിൽ വോട്ടഭ്യർത്ഥിച്ച് സുരേഷ് ഗോപി

    തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബംഗാളില്‍ നിന്നുള്ള ചിത്രം. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തുവെങ്കിലും  അതിന് മുമ്ബ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയിരുന്നു. ‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ. തൃശൂരില്‍ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ബി.ജെ.പി പതാക കൈയില്‍ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്. ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ കൊല്‍ക്കത്തയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണ്. നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു അതേസമയം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ ഗോപി ആമ്ബല്ലൂർ മണ്ഡലത്തില്‍ പര്യടനം നടത്തി. മണ്ഡലപര്യടനം ചിറ്റിശ്ശേരി സെന്റ് മേരീസ് ദേവാലയ വികാരിയുടെ അനുഗ്രഹത്തോടെയായിരുന്നു തുടക്കം. തുടർന്ന് ആമ്ബല്ലൂർ ചിറ്റിശ്ശേരി ഭാഗങ്ങളിലെ ഓട്ടു കമ്ബനികളിലെ നിർമ്മാണ തൊഴിലാളികളോടും…

    Read More »
  • Kerala

    പത്മജയ്ക്കും പദ്മിനിക്കും പിന്നാലെ തമ്ബാനൂര്‍ സതീഷും ബിജെപിയിലേക്ക് 

    തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ തമ്ബാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരാനായാണ് ഇദ്ദേഹം പാർട്ടി വിട്ടത്. തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമായത്. മറ്റൊരു കോണ്‍ഗ്രസ് നേതാവ് പദ്‌മിനി തോമസും ബിജെപി ഓഫീസിലെത്തി അംഗത്വം എടുത്തിരുന്നു.തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരിയും കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നിരുന്നു.  ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് ഇന്നലെ തന്നെ ബിജെപി…

    Read More »
  • Movie

    മരുഭൂമിയിലൂടെ ഓടിയത് ഒന്നര ദിവസം! ആട്ടിന്‍ പാല്‍ കുടിച്ച് ജീവിച്ചു; പിടയുന്ന ഓര്‍മകളുമായി നജീബ്

    പൃഥ്വിരാജ് നായകാനായി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ആടുജീവിതം സിനിമയെ ഉറ്റുനോക്കുന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസ്സി സിനിമ ഒരുക്കുന്നത്. ആടുജീവിതം എന്ന സിനിമയ്ക്കും നോവലിനും ആസ്പദമായ നജീബ് എന്ന യഥാര്‍ത്ഥ വ്യക്തി താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ ജീവിതത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും നജീബ് സിനിമതെക്കിനോട് പറയുന്നുണ്ട്. സിനിമയില്‍ പൃഥ്വിരാജ് തന്നെയാണ് തന്റെ വേഷം ചെയ്യാന്‍ ഏറ്റവും മികച്ച വ്യക്തിയെന്നും ബെന്യാമിനെ പരിചയപ്പെട്ടതിനെക്കുറിച്ചും നജീബ് ഓര്‍ത്തെടുക്കുന്നു. ”അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93 ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും…

    Read More »
  • Kerala

    രാഷ്ട്രീയ ‘തീര്‍ഥാടന കേന്ദ്രമായി’ വീണ്ടും ഉമ്മൻ ചാണ്ടിയുടെ കല്ലറ

    കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ വീണ്ടും ‘രാഷ്ട്രീയ തീർഥാടന കേന്ദ്ര’മായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന സെന്‍റ് ജോർജ് വലിയപള്ളിയിലെ കല്ലറയില്‍ കുറച്ചുനാളായി അധികമാരും എത്തിയിരുന്നില്ല. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മുന്നണി വ്യത്യാസമില്ലാതെ പ്രാര്‍ഥനക്കായി സ്ഥാനാർഥികളും അണികളും വീണ്ടും എത്തിത്തുടങ്ങി. വടകരയില്‍ യു.ഡി.എഫിനുവേണ്ടി അട്ടിമറി പ്രതീക്ഷയോടെ മത്സരരംഗത്തിറങ്ങിയ ഷാഫി പറമ്ബില്‍ കല്ലറയില്‍ എത്തി അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. താൻ എം.എല്‍.എയുള്‍പ്പെടെ സ്ഥാനങ്ങളില്‍ എത്തിയതിന് പിന്നിലെ ആദ്യപേരുകളിലൊന്ന് ഉമ്മൻ ചാണ്ടിയാണെന്ന് ഷാഫി അനുസ്മരിച്ചു.യു.ഡി.എഫ് സ്ഥാനാർഥികളായ മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്, കോട്ടയത്തെ ഫ്രാൻസിസ് ജോര്‍ജ്, പത്തനംതിട്ടയിലെ ആന്‍റോ ആന്‍റണി, കോഴിക്കോട്ടെ എം.കെ. രാഘവൻ എന്നിവരും പുതുപ്പള്ളിയിലെത്തി പ്രിയനേതാവിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിച്ചു.

    Read More »
  • India

    മഹാരാഷ്ട്രയില്‍ 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; അടി തുടര്‍ന്ന് മഹാവികാസ് അഘാഡി

    മുംബൈ: 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ബിജെപി 20 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയിരിക്കെ, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം നീളുന്നു. ശിവസേന ഉദ്ധവ് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പല സീറ്റുകളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. മഹാ വികാസ് അഘാഡിയുമായി കൈകോര്‍ക്കുമെന്നു കരുതുന്ന പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി വഞ്ചിത് ബഹുജന്‍ അഘാഡി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും നല്‍കി. കോലാപുര്‍, സാംഗ്ലി, മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് പക്ഷവും തമ്മില്‍ തര്‍ക്കമുണ്ട്. അവിഭക്ത ശിവസേനയുടെ സിറ്റിങ് സീറ്റായിരുന്ന കോലാപുരില്‍ ശിവാജിയുടെ പിന്‍ഗാമി ഷാഹു മഹാരാജിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ ഉദ്ധവ് പക്ഷത്ത് അസ്വസ്ഥതയുണ്ട്. പകരം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സാംഗ്ലിയില്‍ ഗുസ്തിതാരം ചന്ദ്രഹാര്‍ പാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ് ഉദ്ധവ് പക്ഷം. കോണ്‍ഗ്രസ് പതിവായി മത്സരിച്ചിരുന്ന മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റിനായി ഉദ്ധവ് പക്ഷം പിടിമുറുക്കി. വാര്‍ധ വിട്ടുതരണമെന്ന ആവശ്യവുമായി ശരദ് പവാര്‍ പക്ഷം രംഗത്തുണ്ട്. മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ മത്സരിക്കാന്‍…

    Read More »
  • Crime

    കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണം; മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍

    കൊച്ചി: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയെ സമീപിച്ചു. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണെന്നും വിധികര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലെന്നും നൃത്താധ്യാപകര്‍ ചൂണ്ടിക്കാട്ടി. കേസ് കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോഴ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാര്‍ഗംകളി മത്സരത്തിലെ ജഡ്ജിയുമായ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ ഷാജിയെ ആണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

    Read More »
  • Crime

    ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറി

    ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ചാത്തനാട് സ്വദേശി ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തി. ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെപി ടോംസാണ്, ഷിജോയെ അറസ്റ്റ് ചെയ്തത്.  

    Read More »
Back to top button
error: