KeralaNEWS

പൊന്നിന് പൊള്ളുന്ന വില: ഒരു പവന് അരലക്ഷത്തോട് അടുക്കുന്നു, ഗ്രാമിന് 6060 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് (വ്യാഴം) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6060 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,240 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വിലയിലും വ്യാഴാഴ്ച വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

ബുധനാഴ്ച (മാർച്ച് 13) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6035 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയും  കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5010 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,080 രൂപയുമായിരുന്നു നിരക്ക്.

ബുധനാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 78 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Back to top button
error: