Month: March 2024

  • Kerala

    ടിപ്പര്‍ ലോറി വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്

    വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട ടിപ്പർ ലോറി വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി യുവതിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ സ്വദേശി വൃന്ദ (22) യ്ക്കാണ്  പരിക്കേറ്റത്. രാവിലെ 8ന് സംസ്ഥാന പാതയില്‍ തൈക്കാട് ജംഗ്ഷനിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്നു വെമ്ബായം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വൃന്ദയെ നാട്ടുകാർ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലുമെത്തിച്ചു.

    Read More »
  • Kerala

    കൊച്ചിയിലേക്കു ലഹരിക്കടത്ത്; നൈജീരിയക്കാരനെ ബംഗളൂരുവിലെത്തി പൊക്കി കേരള പോലീസ് 

    ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ വന്‍തോതില്‍ രാസലഹരി കടത്തിയ  നൈജീരിയന്‍ പൗരന്‍ പിടിയിൽ. കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്‌സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള എസിപി സ്‌ക്വാഡും മരട് പോലീസ് ഇന്‍സ്‌പെക്ടര്‍ സജുകുമാറിന്‍റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച്‌ ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു. മാര്‍ച്ച്‌ രണ്ടിന് ഇരു സംഘങ്ങളും ഒരുമിച്ച്‌ നടത്തിയ വാഹനപരിശോധനയില്‍ ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ സെല്‍വന്‍(29), ഇയാള്‍ക്ക് വാഹനവും പണവും നല്‍കി സഹായിക്കുന്ന കിരണ്‍(40), സന്ദീപ്(34) എന്നിവരെ പിടികൂടിയിരുന്നു.ഇവരിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി ഇയാൾ കാറില്‍ കേരളത്തിലേക്ക്  കടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

    Read More »
  • Kerala

    നിയന്ത്രണംവിട്ട കാര്‍ കിണറിന്റെ മതിലില്‍ ഇടിച്ചുനിന്നു; ഒഴിവായത് വൻ ദുരന്തം 

    മണിമല: നിയന്ത്രണംവിട്ട കാര്‍ റോഡിൽ നിന്നും പാഞ്ഞിറങ്ങി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന്റെ മതിലില്‍ ഇടിച്ചുനിന്നു.  പുലർച്ചെ 4.30ാടെ കൊടുങ്ങൂർ-മണിമല റോഡില്‍ ഉള്ളായം ഭാഗത്തായിരുന്നു അപകടം.മണിമല ഭാഗത്തേക്ക് പോയ തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ മതില്‍ പൂർണമായി തകർന്നു. കാറിന്‍റെ ഒരു ഭാഗം മതിലിലിടിച്ചു തെന്നി മാറിയതിനാല്‍ കിണറ്റിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.സംഭവത്തിൽ യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

    Read More »
  • Kerala

    താമരശ്ശേരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയേഴുകാരൻ അറസ്റ്റിൽ

    കോഴിക്കോട്: താമരശ്ശേരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയേഴുകാരൻ അറസ്റ്റില്‍. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    Read More »
  • India

    റയില്‍വേ സ്റ്റേഷനുകള്‍ക്ക് ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും പേരുകള്‍; അമേഠിയില്‍ എട്ടിടത്ത് പേരുമാറ്റി യുപി സര്‍ക്കാര്‍

    ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അമേഠിയില്‍ എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം. എട്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും  വിഗ്രഹങ്ങളുടെയും പേര് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്ബര്യവും സംരക്ഷിക്കാന്‍ മണ്ഡലത്തിലെ എട്ടു റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുമാറ്റുമെന്ന് അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനി നേരത്തെ പറഞ്ഞിരുന്നു. ‘അമേഠി ലോക്‌സഭാ മണ്ഡലത്തിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും സംരക്ഷിക്കാന്‍ ഈ തീരുമാനം ഉപയോഗപ്രദമാകും,’- സ്മൃതി ഇറാനി എക്‌സില്‍ കുറിച്ചു.

    Read More »
  • Kerala

    ഓണ്‍ലൈൻ തട്ടിപ്പില്‍ പണം നഷ്ടമായി; തിരികെ നേടാൻ അതേ രീതിയില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

    വടക്കഞ്ചേരി: ഓണ്‍ലൈൻ തട്ടിപ്പിനിരയായ യുവാവ് പണം തിരികെ നേടാൻ അതേ രീതിയില്‍ തട്ടിപ്പ് നടത്തി പിടിയിലായി. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശിയായ സുജിത്തി(34)നെ വടക്കഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയില്‍നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയതിനാണ് അറസ്റ്റ്. സുജിത്തിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്. 1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹികമാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയില്‍ വീണത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനില്‍ വിവിധ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പണം ലഭിച്ചു. തുടര്‍ന്ന് നിശ്ചിത തുകയടച്ച്‌ ടാസ്‌ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വര്‍ധിച്ചു. ഉയര്‍ന്ന തുകയ്ക്കുള്ള ടാസ്‌കുകള്‍ തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു.

    Read More »
  • India

    ദില്ലിയിൽ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു 

    ദില്ലി: കിഴക്കൻ ദില്ലിയിലെ ശാഹ്ദ്രയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു. കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു.കൂടുതൽ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ശാഹ്ദ്രയിലെ ഗീതാ കോളനിയില്‍  ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുമ്ബും പല തവണ തീപിടുത്തമുണ്ടായിട്ടുള്ള ഏരിയയാണ്  യുപി അതിർത്തിയായ ശാഹ്ദ്ര.

    Read More »
  • Sports

    ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ

    ന്യൂഡൽഹി: മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. മാർച്ച്‌ 22, 25 തീയതികളില്‍ മലേഷ്യ U23 ടീമിനെതിരെ  രണ്ട് സൗഹൃദ മത്സരങ്ങളാണ്  ഇന്ത്യ കളിക്കുക.ക്യാമ്ബ് മാർച്ച്‌ 15 ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച്‌ 20 ന് ക്വാലാലംപൂരിലേക്ക് പോകും. മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോള്‍കീപ്പർ കോച്ചുമാണ്.

    Read More »
  • India

    ഭക്തർക്ക് സൗജന്യ ചികിത്സയുമായി  അയോധ്യയിലെ പുതിയ അപ്പോളോ ഹോസ്പിറ്റല്‍

    അയോധ്യ : രാമഭക്തർക്ക് സൗജന്യ ചികിത്സയുമായി  അയോധ്യയിലെ പുതിയ അപ്പോളോ ഹോസ്പിറ്റൽ. അപ്പോളോ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പ്രതാപ് സി റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം കുടുംബസമേതം രാമക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചു മകളായ  ഉപാസന കാമിനേനിയും ഭർത്താവും നടനുമായ രാം ചരണും ഒപ്പമുണ്ടായിരുന്നു.മഞ്ഞ വസ്ത്രം ധരിച്ച്‌ മുത്തച്ഛനോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വീഡിയോയും ഉപാസന പങ്കുവെച്ചിട്ടുണ്ട്. ഉപാസനയുടെയും , പ്രതാപ് റെഡ്ഡിയുടെയും നേതൃത്വത്തില്‍ അടുത്തിടെ അയോധ്യയിൽ അപ്പോളോ ഹോസ്പിറ്റല്‍ സർവീസ് ആരംഭിച്ചിരുന്നു. ‘ രാം ലല്ലയുടെ അനുഗ്രഹത്തോടെ, അയോധ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് സൗജന്യ എമർജൻസി കെയർ നൽകുന്നതിന്  അപ്പോളോ ഫൗണ്ടേഷന് സന്തോഷമുണ്ട്- പ്രതാപ് റെഡ്ഡി പറഞ്ഞു

    Read More »
  • Kerala

    എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് സൂചന

    കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സംവിധായകന്‍ മേജര്‍ രവി ബിജെപി സ്ഥാനാർത്ഥിയെന്ന് സൂചന.  എറണാകുളത്ത് യുഡിഎഫും എല്‍ഡിഎഫും പ്രചാരണത്തില്‍ തകർക്കുമ്പോഴും എറണാകുളത്ത് സ്ഥാനാർത്ഥിയെപ്പോലും പ്രഖ്യാപിക്കാതെ  ബിജെപി ഇപ്പോഴും കളത്തിന് പുറത്താണ്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടും അതില്‍ എറണാകുളം ഉള്‍പ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളില്ല. ബിജെപിക്ക് എറണാകുളം അല്ലാതെ കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മാത്രം നാലോളം ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ സാധ്യത പട്ടികയിലുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഈ സീറ്റുകള്‍ ഒഴിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച്‌ മുതിര്‍ന്ന നേതാവ് സി രഘുനാഥിനൊപ്പമാണ് മേജര്‍ രവി പാര്‍ട്ടിയിലെത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം. രഘുനാഥിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. അതുപോലെ മേജര്‍ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റുമായി നിയമിക്കുകയായിരുന്നു.   ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര…

    Read More »
Back to top button
error: