തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന് നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ “സ്നേഹപൂര്‍വ”ത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാമെന്നു മന്ത്രി ഡോ.ആര്.ബിന്ദു അറിയിച്ചു.
അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരുമോ മരണമടഞ്ഞതും നിര്‍ധനരുമായ കുടുംബങ്ങളില്‍പ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രഫഷണല്‍ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് “സ്നേഹപൂര്‍വം”.
2023-24 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ഓണ്‍ലൈനായി അപ്പ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ മിഷന്റെ വെബ്സൈറ്റിലും ടോള്‍ ഫ്രീ നമ്ബറായ 1800-120-1001 ലും ലഭിക്കും.