തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ ‘ശബരി കെ റൈസ്’ വിപണിയിൽ.
‘ശബരി കെ റൈസ്’ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും 5 കിലോ വീതം ലഭിക്കും. മട്ട, കുറുവ ഇനങ്ങൾ കിലോയ്ക്ക് 30 രൂപ നിരക്കിലും ജയ അരി 29 രൂപ നിരക്കിലുമാണു വിതരണം ചെയ്യുക.
സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയാണ് വിൽപ്പന നടത്തുക. ഇതിനായി ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് അരി എത്തിച്ചു.
41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വിൽക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.അതേസമയം 18 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് കേന്ദ്രസർക്കാർ 28 രൂപയ്ക്ക് ഭാരത് അരിയായി വിൽക്കുന്നത്.