HealthLIFE

ചൂടില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണ പകലല്ല രാത്രിയില്‍ ഇങ്ങനെ പുരട്ടൂ…

ചൂട് വര്‍ദ്ധിക്കുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഈ സമയത്താണ് കരുവാളിപ്പ്, ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്, ചര്‍മ്മം വല്ലാതെ വരണ്ട് പോകുന്നതുമെല്ലാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി കെമിക്കല്‍സ് ആധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

നമ്മളില്‍ പലരും കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ നന്നായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം നടത്തുമ്പോള്‍ പകല്‍ സമയത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നത്നി മുന്‍പായി വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. പ്രകടമായ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Signature-ad

വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നിരവധി ഗുണമാണ് ലഭിക്കുന്നത്. അതില്‍ ഒന്നാമത്തെ കാര്യമാണ് വരണ്ട ചര്‍മ്മം മാറ്റി ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ട് പോവുകയും ചെറിച്ചില്‍ അനുഭവപ്പെടുകയും, ചിലരില്‍ ചര്‍മ്മത്തില്‍ മൊരി പ്രത്യക്ഷപ്പെടുന്നതും കാണാം. ഇത്തരം പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നത് വെളിച്ചെണ്ണയാണ്.

ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സൂര്യപ്രകാശത്തില്‍ നിന്നും അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്.
അതിനാല്‍ തന്നെ ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, ചര്‍മ്മത്തെ ഈവണ്‍ ടോണ്‍ ആക്കി എടുക്കുന്നതിനും നിറം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

പുരട്ടേണ്ട വിധം ഇങ്ങനെ
രാത്രിയില്‍ കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുന്‍പ് നിങ്ങള്‍ മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. ആദ്യം തന്നെ രണ്ട് മൂന്ന് തുള്ളി വെളിച്ചെണ്ണ കയ്യില്‍ എടുക്കുക. ഇത് നിങ്ങള്‍ ഒരു വിരല്‍ ഉപയോഗിച്ച് മുഖത്ത് ഡോട്ട് ഡോട്ട് പോലെ, ചെറിയ രീതിയില്‍ പുരട്ടുക. അതിന് ശേഷം നന്നായി നടുക്കത്തെ മൂന്ന് വിരല്‍ ഉപയോഗിച്ച് മാസാജ് ചെയ്ത് കൊടുക്കണം.

മുഖത്ത് എല്ലാഭാഗത്തും ഇത് പുരട്ടാന്‍ മറക്കരുത്. അതുപോലെ, കുറച്ച് കുറച്ച് വീതം എടുത്ത് വേണം പുരട്ടാന്‍. ഇവ ചര്‍മ്മത്തില്‍ നല്ലപോലെ ആഗിരണം ചെയ്യുന്നത് വരെ മസാജ് ചെയ്യുക. അതിന് ശേഷം നിങ്ങള്‍ക്ക് കഴുകാതെ തന്നെ കിടന്ന് ഉറങ്ങാവുന്നതാണ്.

പിറ്റേദിവസം രാവിലെ തന്നെ ഫേയ്സ്വാഷ് ഉപയോഗിച്ച് മുഖം മസാജ് ചെയ്ത് കഴുകാവുന്നതണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നും ഇത്തരത്തില്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടിയാല്‍ മാത്രമാണ് നല്ല ഫലം ലഭിക്കുക. അതുപോലെ, വെളിച്ചെണ്ണ പുരട്ടുന്നതിന് മുന്‍പ് മുഖം നന്നായി കഴുകി വൃത്തിയാക്കി എടുക്കാനും മറക്കരുത്. അതുപോലെ, നിങ്ങള്‍ എടുക്കുന്ന വെളിച്ചെണ്ണ നല്ല ആട്ടിച്ചെടുത്തതോ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണയോ ആണെങ്കില്‍ നല്ലപോലെ പെട്ടെന്ന് തന്നെ ഫലം ലഭിക്കാന്‍ സഹായിക്കുന്നതാണ്.

വെളിച്ചെണ്ണ പുരട്ടിയതിന് ശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കടലപ്പൊടി ഉപയോഗിച്ച് മുഖം കഴുകി എടുത്താല്‍ ചര്‍മ്മം വരണ്ട് പോകാതെ, നല്ല സോഫ്റ്റായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ട്. വീട്ടില്‍ കടലപ്പൊടി ഇല്ലാത്തവര്‍ക്ക് കെമിക്കല്‍സ് കുറഞ്ഞ ഫേയ്സ്വാഷ് ഉപയോഗിക്കാവുന്നതാണ്.

അതുപോലെ, മുഖം കഴുകിയതിന് ശേഷം റോസ് വാട്ടര്‍, അല്ലെങ്കില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി മുഖം നന്നായി മസാജ് ചെയ്ത് കൊടുത്താല്‍ രാവിലെ തന്നെ മുഖം നല്ല ഫ്രഷായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതാണ്.

സ്ഥിരമായി പുരട്ടിയാല്‍ ലഭിക്കുന്ന ഗുണം
എന്നും രാത്രിയില്‍ മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്ത് കിടക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ചര്‍മ്മം നല്ലപോലെ സോഫ്റ്റായി വരുന്നത് കാണാന്‍ സാധിക്കും. അതുപോലെ, ചര്‍മ്മത്തിന് ഒരേ നിറം കൈവരിക്കുന്നതിനും നല്ല നിറം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്യാനും അതുപോലെ, സ്ഥിരമായി രാത്രിയില്‍ വെളിച്ചെണ്ണ പുരട്ടുന്നവരില്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ കുറവായിരിക്കും. പ്രായക്കുറവും തോന്നും. ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്തുന്നു. ചര്‍മ്മത്തിന് നല്ല തുടിപ്പും കുരുക്കള്‍ വന്നതിന്റെ പാടെല്ലാം തന്നെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

ഓയ്ലി സ്‌കിന്‍ ഉള്ളവര്‍
ഓയ്ലി സ്‌കിന്‍ ഉള്ളവരാണെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഒരിക്കലും അമിതമായി വെളിച്ചെണ്ണ പുരട്ടരുത്. അതുപോലെ, ഇവര്‍ രാത്രിയില്‍ വെളിച്ചെണ്ണ പുരട്ടി കിടക്കരുത്. കിടക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്ത് ഒരു അര മണിക്കൂറിന് ശേഷം കഴുകി കളഞ്ഞ് കിടക്കാവുന്നതാണ്.

 

Back to top button
error: