KeralaNEWS

മ്ലാവ് ബൈക്കിലിടിച്ചു; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് തലക്കും കൈക്കും പരിക്ക്

എറണാകുളം: കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ച്‌ കെഎസ്‌ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു.

കെഎസ്‌ആർടിസി കണ്ടക്ടറായ ബേസിലിനാണ് ഇന്നലെ രാത്രി 11.30 ഓടെ റോഡിന് കുറുകെ മ്ലാവ് ചാടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്ന് മടങ്ങുമ്ബോള്‍ ഭൂതത്താൻകെട്ടിനും വടാട്ടുപാറക്കുമിടയില്‍ പുളിമൂടൻചാല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. തലക്കും കൈക്കും പരിക്കേറ്റ ബേസിലിനെ ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

Signature-ad

കഴിഞ്ഞ ദിവസവും കോതമംഗലത്ത് സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മ്ലാവിനെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞാണ് ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: