LocalNEWS

കരീമഠം നടപ്പാലം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ എല്‍കെജി വിദ്യാര്‍ത്ഥി ആയുഷ് ജിനീഷ് പാലത്തില്‍ നിന്നും വെള്ളത്തില്‍ വീഴാന്‍ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു. സ്‌കൂളില്‍ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംപി ആയി തെരെഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന നല്‍കി പുതിയ പാലം നിര്‍മ്മിച്ചു നല്‍കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിന്‍സ് ലൂക്കോസ്, യുഡിഎഫ് നേതാക്കളായ ബിനു ചെങ്ങളം, ഒളശ്ശ ആന്റണി, ജയ്‌മോന്‍ കരീമഠം, സുഗുണന്‍ പുത്തന്‍കളം, ബൈജു കെ.ആര്‍, മനോജ് കോയിത്തറ, സന്തോഷ് വി.ആര്‍, ശശാങ്കന്‍ പി.എസ്, ലിപിന്‍ ആന്റണി, റജിമോന്‍ കെ.റ്റി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: