KeralaNEWS

കോടതിയില്‍ ഹാജരാക്കാനെത്തിച്ച  പ്രതി ഓടി രക്ഷപ്പെട്ടു; മുങ്ങിയത് കൈവിലങ്ങുമായി

കോഴിക്കോട്: കോടതിയില്‍ ഹരാജരാക്കാനെത്തിച്ച പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍ ജയിലില്‍നിന്നും കൊണ്ടുവന്ന പ്രതിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ ഓടി രക്ഷപ്പെട്ടത്.

കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍ വിലങ്ങുമായി പോലീസിനെ വെട്ടിച്ച്‌ മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25-ഓടെയാണ് സംഭവം.

Signature-ad

ഇതരസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: