KeralaNEWS

ഓൺലൈൻ തട്ടിപ്പ്: ആലുവ സ്വദേശിയായ 62കാരന് നഷ്ടമായത്  ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ; രണ്ടു പേർ അറസ്റ്റിൽ 

ആലുവ: ഓൺലൈൻ തട്ടിപ്പ് വഴി ആലുവ സ്വദേശിയായ 62കാരന് നഷ്ടമായത്  ഒരു കോടി പതിനഞ്ച് ലക്ഷം രൂപ.

സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് കോടികള്‍ തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കല്‍ അതുല്‍ (33) എന്നിവരെ എറണാകുളം റൂറല്‍ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടി.

Signature-ad

 കോടതിയുമായി ബന്ധമുള്ള ആളെന്ന വ്യാജേന ഇവർ സ്കൈപ്പ് വഴി സംസാരിക്കുകയും കുറേ വ്യാജ നോട്ടീസുകളും പേപ്പറുകളും കാണിക്കുകയും ചെയ്തു. കേസ് ഫ്രീസ് ചെയ്യുന്നതിന് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇതോടെ ആറ് തവണയായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ കൈമാറി.വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Back to top button
error: