ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി.
മലയാളി താരം പിപി ഷഫീലിന്റെ 67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിലിയിരുന്നു സർവീസസ് വിജയം.കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്.
ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.