തൃശൂർ: സിപിഐഎം പ്രവർത്തകർക്കൊപ്പം ഡാൻസ് കളിച്ച് സുരേഷ് ഗോപി.തിരുമംഗലം ക്ഷേത്രത്തിൽ പര്യടനത്തിനെത്തവെയായിരുന്നു സംഭവം.
നേരത്തെ ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതില്‍ ബിജെപി പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു.
തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്.
‘നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കും’ -സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഇതിനുശേഷം തിരുമംഗലത്തെത്തിയ സുരേഷ് ഗോപിയെ എൽഡിഎഫ് പ്രവർത്തകർ ഇങ്ക്വിലാബ് സിന്ദാബാദ്,വി എസ് സുനിൽകുമാർ സിന്ദാബാദ് വിളികളോടെ വളയുകയായിരുന്നു.ഇവരോടൊപ്പം ഏറെനേരം ആടിപ്പാടിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.