KeralaNEWS

പന്തളത്ത് അച്ചൻകോവിലാറ്റില്‍ യുവാവ് മരിച്ച നിലയില്‍

പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ  അർജുൻ പ്രമോദ്(28) ആണ് മരിച്ചത്.

പന്തളം വയറപ്പുഴ കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

Back to top button
error: