LocalNEWS

വൈക്കത്തിന്റെ മനസ്സില്‍ ഇടം പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി; പര്യടനം കൂടുതല്‍ ആവേശത്തിലേക്ക്

കോട്ടയം: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റില്‍ എത്തിയ സ്ഥാനാര്‍ഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടര്‍ന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാര്‍ഥിയെ ശബരിമല മുന്‍ മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി സ്വീകരിച്ചു.

അസീസി അസംപ്ഷന്‍ കോണ്‍വെന്റ്, വല്ലകം സെന്റ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജന്‍ , മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം ചാക്കോ കള്ളിച്ചാലില്‍ എന്നിവരെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

ഉച്ചയ്ക്ക് ശേഷം ടി വി പുരം സെന്റ് തെരേസാസ് എഫ് സി കോണ്‍വെന്റ്, നിള ഏജന്‍സിസ് ഗ്ലൗസ് ഫാക്ടറി ,വട്ടപ്പറമ്പില്‍ ഗ്ലൗസ് കമ്പനി ,മേഴ്‌സി ഹോം ചാരിറ്റബിള്‍ ട്രസ്റ്റ് ,ചെമ്മനത്തുകര സെന്റ് ജോര്‍ജ് ആശുപത്രി , കാരുണ്യാലയം,സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കല്ലറ, മുണ്ടാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മ്മാരെ കണ്ടു. മുണ്ടാര്‍ തീരത്ത് വളളത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി.

വിവിധയിടങ്ങളില്‍ പോള്‍സണ്‍ ജോസഫ്, പി.ഡി ജോര്‍ജ്, പി.ഡി ഉണ്ണി ,സുനില്‍ കെ.സി, മിനി തങ്കച്ചന്‍, എന്‍.റ്റി തോമസ്, ടി.എസ് സെബാസ്റ്റ്യന്‍, ജോയി മണ്ണിച്ചിറ, ഹരി വാതല്ലൂര്‍, എസ് സാനു, വര്‍ഗീസ് പുത്തന്‍ചിറ, അപ്പച്ചന്‍ പള്ളിയില്‍ ,പി .എ സുധീരന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Back to top button
error: