KeralaMovie

ബോബൻ സാമുവലിൻ്റെ ‘മച്ചാൻ്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മച്ചാൻ്റെ മാലായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ന്, ഈസ്റ്റർ ദിനത്തിൽ നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ്  പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.
നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.
ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു, വിനീത് തട്ടിൽ
എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു.
ഭർത്താവിനെ അമിതമായ സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളും  കോർത്തിണക്കിയ തികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം.
ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ- ജക്സൻ ആൻ്റണി
തിരക്കഥ- അജീഷ് തോമസ്.
ഗാനങ്ങൾ- സിൻ്റോ സണ്ണി.
സംഗീതം – ഔസേപ്പയ്യൻ
ഛായാഗ്രഹണം – വിനോദ് മേനോൻ.
എഡിറ്റിംഗ്- രതീഷ് രാജ്.
കലാസംവിധാനം- സഹസ് ബാല.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് പ്രതീഷ് മാവേലിക്കര,നസീർ കൂത്തുപറമ്പ്.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്

Back to top button
error: