NEWSPravasi

പെരുന്നാള്‍ ഏപ്രില്‍ 10നെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ശവ്വാല്‍ ഒന്ന് ഏപ്രില്‍ 10നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

ഏപ്രില്‍ ഒമ്ബതിന് റമദാൻ 30 പൂർത്തിയാക്കി അടുത്ത ദിവസം ചെറിയ പെരുന്നാളായിരിക്കുമെന്നുമാണ് മേഖലയിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര നിരീക്ഷണത്തിലെ പ്രധാന കേന്ദ്രമായ കലണ്ടർ ഹൗസിന്റെ അറിയിപ്പ്.

Signature-ad

ബുധനാഴ്ച രാവിലെ 5.32നായിരിക്കും ഈദ് നമസ്കാരമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, മാസപ്പിറവി സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിക്കും.

Back to top button
error: