Month: March 2024
-
India
കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്ത കരാര്‍; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി
ന്യൂഡല്‍ഹി: 1974ല്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്തതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. ”കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണിത്. കച്ചത്തീവ് കോണ്‍ഗ്രസ് എത്ര നിഷ്‌കളങ്കമായാണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുന്നു. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു” -നരേന്ദ്ര മോദി ‘എക്സി’ല്‍ കുറിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നത് 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തുവന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷം മോദി എന്താണ് ചെയ്തതെന്നും എന്തുകൊണ്ടാണ് ഇക്കാലമത്രയും മൗനം പാലിച്ചതെന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ബി.ജെ.പി തകര്‍ത്തെറിയുമെന്നാണ് എല്ലാ അഭിപ്രായ സര്‍വേകളും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമേശ്വരത്തിനും ശ്രീലങ്കക്കും ഇടയിലുള്ള ദ്വീപാണ് കച്ചത്തീവ്.…
Read More » -
Crime
വില്ലേജ് ഓഫീസറുടെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം; ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്
പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭരണകക്ഷിയായ ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മനോജ് ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവരില്‍ നിന്നെല്ലാം ആര്‍ഡിഒ വിശദമായ മൊഴിയെടുത്തിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു മനോജ്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിനൊടുവില്‍ മനോജ് ജീവനൊടുക്കി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ആരുടേയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
Read More » -
India
മൂന്നാം മുന്നണിക്ക് തയ്യാറെടുത്ത് പ്രകാശ് അംബേദ്കര്‍; ദളിത് മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്ന് ആശങ്ക
മുംബൈ: മഹാ വികാസ് അഘാഡിയുമായുള്ള (എം.വി.എ.) സീറ്റുവിഭജനചര്‍ച്ച പരാജയപ്പെട്ടതോടെ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി സംസ്ഥാനത്തെ മറ്റു ചെറുപാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് മൂന്നാംമുന്നണിക്ക് രൂപം നല്‍കാനൊരുങ്ങുന്നു. അഞ്ചു സീറ്റുകള്‍വരെ നല്‍കാന്‍ തയ്യാറാണെന്ന എം.വി.എ. സഖ്യത്തിന്റെ നിര്‍ദേശം തള്ളിയാണ് അദ്ദേഹം പുതിയ മുന്നണി രൂപവത്കരണത്തിന് ഇറങ്ങുന്നത്. മറാഠാപ്രക്ഷോഭ നേതാവ് ജരാങ്കെ പാട്ടീലുമായി അദ്ദേഹം ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. എന്നാല്‍, മറാഠാവിഭാഗത്തിന് ഇക്കാര്യത്തില്‍ രണ്ടഭിപ്രായമാണ്. ഒരു മുന്നണിയെയും പിന്തുണയ്ക്കേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍, മത്സരിക്കണമെന്ന് പറയുന്നവരുമുണ്ട്. 30 സീറ്റില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജില്ലാനേതാക്കളോട് ജരാങ്കെ പാട്ടീല്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ മറാഠാവിഭാഗം രാഷ്ട്രീയക്കളിയില്‍നിന്ന് മാറിനില്‍ക്കണമെന്നും അത് യഥാര്‍ഥലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി നാഗ്പുരില്‍നിന്നുള്ള ഒരു സംഘം അഭിഭാഷകര്‍ ജരാങ്കെ പാട്ടീലിനെക്കണ്ട് അഭ്യര്‍ഥിച്ചു. ജല്‍നയില്‍ ഞായറാഴ്ച നടക്കുന്ന യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിനുശേഷമായിരിക്കും പ്രകാശ് അംബേദ്കറിനൊപ്പം ചേരണമോയെന്ന തീരുമാനമുണ്ടാകുക. എം.വി.എയിലും മഹായുതി സഖ്യത്തിലും സീറ്റുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മാറിനില്‍ക്കുന്ന ഒട്ടേറെ ചെറുകക്ഷികള്‍ മഹാരാഷ്ട്രയിലുണ്ട്. ഇവരെ തങ്ങളോടൊപ്പം ചേര്‍ക്കുകയെന്നതാണ് പ്രകാശ്…
Read More » -
Crime
”ആര്‍ഷോ ചേട്ടന്‍ ഹോസ്റ്റലില്‍ വരാറുണ്ടെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു”
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റലില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വരാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞിരുന്നതായും പിതാവ് അറിയിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ”പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. എല്ലാ സമ്മര്‍ദ്ദത്തിലും അടിമപ്പെട്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രണ്ടാമത് മുഖ്യമന്ത്രി എന്ന നിലയില്‍ സിബിഐ അന്വേഷണം ഇപ്പോ തരാം എന്നു പറഞ്ഞ് പറ്റിച്ചു. വീണ്ടും സിബിഐ അന്വേഷണത്തിനായുള്ള റിപ്പോര്‍ട്ട് ഡല്‍ഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തെന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു. എന്നെ ഈ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മകനെ ചതിച്ചു കൊന്ന പെണ്‍കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്റി റാഗിങ് സ്‌ക്വാഡ് പെണ്‍കുട്ടികള്‍ക്കെതിരെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതര്‍…
Read More » -
Kerala
ചെരിപ്പിടാതെ നടന്ന കണ്ണൂര്‍ സ്വദേശിയുടെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു
കണ്ണൂർ: കനത്ത ചൂടില്‍ തയ്യല്‍കട ഉടമയുടെ ഇരുകാലുകള്‍ക്കും സാരമായി പൊള്ളലേറ്റു. ചെറുപുഴ തിരുമേനിയില്‍ വച്ചായിരുന്നു സംഭവം. ചെറുപുഴ തിരുമേനിയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന രാമചന്ദ്രനാണ് സൂര്യാതപമേറ്റത്. ബസ്സിറങ്ങി നഗ്‌നപാദനായി 100 മീറ്ററോളം നടന്നപ്പോഴാണ് രാമചന്ദ്രന് സൂര്യാതപമേറ്റത്. കാല്‍പാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവന്‍ അടര്‍ന്നു പോയി ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. അതേ സമയം ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം,സൂര്യാതപം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read More » -
NEWS
ആടുജീവിതത്തിന് ബഹ്‌റൈനില്‍ പ്രദര്‍ശന അനുമതി ; ഏപ്രില്‍ 3 മുതല്‍ തിയേറ്ററുകളില്‍
മനാമ: ഏപ്രില്‍ 3 മുതല്‍ ബഹ്‌റൈനില്‍ ആടുജീവിതം പ്രദർശിപ്പിക്കാൻ അനുമതി.ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രം പ്രദർശന അനുമതി നല്‍കിയിരുന്ന ചിത്രം ഏപ്രില്‍ 3 മുതല്‍ ബഹ്‌റൈനിലെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ഇവിടുത്തെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ ബഹ്റൈനിലും യുഎഇയിലും എത്തുകയുള്ളൂ. ആടുജീവിതം നോവല്‍ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാല്‍, പുസ്തകം പിന്നീട് ഗള്‍ഫില്‍ നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്‌ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലില്‍ പറയുന്നത് .ഇതാണ് ഗള്‍ഫില്‍ നോവല്‍ നിരോധിക്കാൻ കാരണമായത്.
Read More » -
Kerala
റയിൽപ്പാളത്തിൽ കല്ലുകളിട്ട് ട്രെയിൻ ഗതാഗതം തടസപ്പെടുത്തി; രണ്ട് വിദ്യാർത്ഥികള്‍ പിടിയില്‍
പുനലൂർ: റെയിൽപ്പാളങ്ങള്‍ക്കിടയില്‍ പാറക്കല്ലുകളിട്ട് സിഗ്നലിംഗ് സംവിധാനം തടസ്സപ്പെടുത്തിയ രണ്ട് വിദ്യാർത്ഥികള്‍ പിടിയില്‍. പ്രായപൂർത്തി ആകാത്തവരായതിനാല്‍ ഇവർക്ക് താക്കീത് നല്‍കി വിട്ടയച്ചു. പാളങ്ങള്‍ക്കിടയില്‍ കല്ലുകള്‍ ഇട്ടതിനാല്‍ മധുരയില്‍ നിന്ന് എത്തിയ ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്നല്‍ കിട്ടി സ്റ്റേഷനിലേക്ക് കയറാൻ സാധിക്കാതെ കാത്ത് കിടക്കേണ്ടി വന്നു. അരമണിക്കൂറിന് ശേഷമാണ് സിഗ്നല്‍ പുനസ്ഥാപിച്ചത്. ആറ് മാസം മുമ്ബ് കുട്ടികള്‍ ഇതേ നിലയില്‍ ഈ ഭാഗത്ത് കല്ലിട്ട് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
Read More » -
Kerala
കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി. പൊല്‍പ്പാക്കര തട്ടാൻപറമ്ബില്‍ സുബീഷ് (36), പെരുമ്ബറമ്ബ് സ്വദേശി സുശാന്ത് (32) എന്നിവരാണ് പിടിയിലായത്. എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകർത്തിയത്. സുബീഷ് പകർത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്‌ട് പ്രകാരം കേസെടുത്താണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
ഓച്ചിറ പടനിലത്ത് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു
ഓച്ചിറ: പടനിലത്തുവെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്തുവിളയില്‍ വിലാസിനി(56)യാണ് മരിച്ചത്. പടനിലത്ത് ഭിക്ഷാടനവും മറ്റുമായി കഴിയുകയായിരുന്നു . കഴിഞ്ഞ 22നു പുലര്‍ച്ചെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിനു സമീപമായിരുന്നു സംഭവം. മറ്റൊരു ഭിക്ഷാടകനായ കൊട്ടാരക്കര പള്ളിക്കല്‍ പുതുവല്‍വീട്ടില്‍ സുകുമാരന്‍ (64) റബര്‍പാല്‍ ഉറയൊഴിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഇവരുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ വിലാസിനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അറസ്റ്റിലായ സുകുമാരന്‍ റിമാന്‍ഡിലാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. വിലാസിനി മറ്റൊരാളുമായി ചങ്ങാത്തത്തിലായെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
239 ാം തവണയും തോല്‍ക്കാന്‍ ‘ഇലക്ഷന്‍ കിങ്’ പത്മരാജന്‍; തൃശൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നവര്‍ ഏറെയാണ്. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ അത്തരക്കാര്‍ മുതിരാറുമില്ല. എന്നാല്‍, തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ സ്വദേശി ഡോ. കെ പത്മരാജന് തന്റെ 65-ാം വയസ്സിലും തോല്‍വി ഒരു പുത്തരിയല്ല. ഇതുവരെ മത്സരിച്ചത് 238 തെരഞ്ഞെടുപ്പുകളില്‍. എല്ലായിടത്തും തോല്‍വി. എങ്കിലും തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്തിരിയാന്‍ പത്മരാജന്‍ ഒരുക്കമല്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയിലും പത്മരാജന്‍ സാന്നിധ്യമറിയിച്ചു. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ‘ഇലക്ഷന്‍ കിങ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെ പദ്മരാജന്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പദ്മരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 28നാണ് പത്മരാജന്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49,000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും…
Read More »