Month: February 2024

  • LIFE

    ”ഒളിച്ചോടാനൊന്നും പറ്റില്ല, ലിവിങ് റിലേഷന്‍ഷിപ്പിലും ഇപ്പോള്‍ താല്പര്യമില്ല, മാര്യേജ് തന്നെയാണ് താല്പര്യം”

    ബിഗ്‌ബോസ് സീസണ്‍ 5ലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് സെറീന. മലയാള സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ് സെറീനയിപ്പോള്‍. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മലയാള ചിത്രത്തില്‍ താന്‍ നായികയായി കഴിഞ്ഞു എന്ന് താരം വെളിപ്പെടുത്തി കഴിഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെ ആരാധകരോടായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സെറീനയിപ്പോള്‍.”റെനീഷയുമായും അഞ്ചുസുമായും കോണ്‍ടാക്ട് ഉണ്ട്. പക്ഷെ അധികം കാണാറില്ല. ഞാന്‍ നാട്ടിലെത്തിയാല്‍ ഉണ്ടാവുന്നത് എറണാകുളത്താണ്. റെനീഷ പാലക്കാടും അഞ്ചുസ് തിരുവനന്തപുരത്തും ആയത് കൊണ്ട് അധികം കാണാറില്ല. അഞ്ചുസ് യുട്യൂബ് ചാനലിന്റെ തിരക്കുകളിലാണ്. റെനീഷ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലും. എറണാകുളത്തുള്ളവരെയൊക്കെ കാണാറുണ്ട്. അഖിലേട്ടന്റെ ഭാര്യ ലക്ഷ്മി ചേച്ചിയുമായി നല്ല അടുപ്പത്തിലാണ്. ചേച്ചി എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല, പുള്ളിക്കാരിക്ക് ശരിക്കും എന്റെയൊക്കെ പ്രായമേയുള്ളു. പക്ഷെ ചേച്ചി പറയുന്നത് ചേച്ചിയുടെ പ്രായം എവിടെയും പറയരുത്, രണ്ടു മക്കളൊക്കെ ഉണ്ട് അതുകൊണ്ട് കുറച്ച് പ്രായമുള്ള ആളായിട്ടിരിക്കണം എന്നാണ്. ചേച്ചി നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി എന്നെ കഴിപ്പിക്കും. അഖിലേട്ടനെ എനിക്ക് ബിഗ്ബോസില്‍…

    Read More »
  • Kerala

    ക്ഷേത്രത്തിലെ ശ്രീകോവിലിനകത്ത് കയറി യുവാവിന്റെ പരാക്രമം;തിരുവാഭരണം എടുത്തെറിഞ്ഞു

    അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്ത് കയറി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയാണ് അതിക്രമം കാണിച്ചത്. ശ്രീകോവിലിനകത്ത് വിഗ്രഹത്തില്‍ ചാർത്തിയിരുന്ന തിരുവാഭരണങ്ങളും വിളക്കുകളും ഇയാള്‍ എടുത്തെറിഞ്ഞു. വിളക്കിലെ എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. തുടർന്ന് ഏറെനേരം ശ്രീകോവിലിനകത്തുനിന്ന് പുറത്തിറങ്ങാതെയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ക്ഷേത്ര ജീവനക്കാരും ചേർന്ന് ഇയാളെ ബലമായി പിടികൂടുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഞെരളത്ത് സംഗീതോത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഭക്തർക്കിടയില്‍നിന്ന് യുവാവ് പെട്ടെന്ന് ശ്രീകോവിലിലേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ക്ഷേത്ര ജീവനക്കാരും വിശ്വാസികളും പരിഭ്രാന്തരായി തടിച്ചുകൂടി. സംഭവം ഏറെനേരം ക്ഷേത്രത്തില്‍ അങ്കലാപ്പുണ്ടാക്കി. യുവാവിനെ പിടികൂടിയ ശേഷം ചിലർ മർദിക്കാൻ മുതിർന്നെങ്കിലും ക്ഷേത്ര ജീവനക്കാർ തടഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റി.

    Read More »
  • Kerala

    വാഹനാപകടത്തിൽപ്പെട്ടവർക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍

    തിരുവല്ല:  വാഹനാപകടത്തില്‍പ്പെട്ട പരിക്കേറ്റ ഒന്നര വയസ്സുകാരിയടക്കം മൂന്ന് പേര്‍ക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ടികെ റോഡിലെ നെല്ലാട് വെച്ചുണ്ടായ അപകടത്തിപ്പെട്ടവര്‍ക്കാണ് മന്ത്രി തുണയായത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ നെല്ലാട് ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറമ്ബില്‍ വീട്ടില്‍ ഐറിന്‍ ( 25 ), സഹോദരി പുത്രി നൈറ (ഒന്നര ), ഐറിന്റെ പിതാവ് ബാബു എം കുര്യാക്കോസ് ( 59) എന്നിവരെയാണ് മന്ത്രി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  

    Read More »
  • Crime

    ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ത്രിപുര ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

    അഗര്‍ത്തല: ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി അതിജീവിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി. ചേംബറില്‍ വച്ച് മജിസ്‌ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ത്രിപുര ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ഞായറാഴ്ച പറഞ്ഞു. ബലാത്സംഗവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താന്‍ ഫെബ്രുവരി 16ന് കമാല്‍പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് യുവതി ആരോപിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കമാല്‍പൂരിനെതിരെയാണ് പരാതി. ”ഫെബ്രുവരി 16-ന് എന്റെ മൊഴി രേഖപ്പെടുത്താന്‍ ഞാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജഡ്ജി എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ ചേംബറില്‍ നിന്നും പുറത്തേക്കിറങ്ങി സംഭവത്തെക്കുറിച്ച് അഭിഭാഷകരെയും എന്റെ ഭര്‍ത്താവിനെയും അറിയിച്ചു” യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍…

    Read More »
  • Crime

    മുണ്ടക്കയത്ത് കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു

    കോട്ടയം: കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു. വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് ഒന്നോടെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Crime

    അശ്ലീലക്കുറിപ്പോടെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ പരാതിയുമായി വനിതാ കൊറിയോഗ്രഫര്‍

    മുംബൈ: സമൂഹമാധ്യമത്തില്‍ അശ്ലീലക്കുറിപ്പോടെ തന്റെ നൃത്തവീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസിനെ സമീപിച്ച് വനിതാ കൊറിയോഗ്രഫര്‍. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് ഇതു സംബന്ധിച്ച് പ്രതീക് ആര്യന്‍ എന്നയാള്‍ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതു നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പരാതിയില്‍ ശ്രുതി പറയുന്നു. വേശ്യാലയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്ക് പ്രയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഒരു കോളജ് ഫെസ്റ്റില്‍ ശ്രുതി പരിജ നൃത്തം ചെയ്യുന്ന വിഡിയോ പ്രതീക് ആര്യന്‍ ഈ മാസം 13നു സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ”ഇന്ത്യന്‍ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒരു ‘കോത’ (വേശ്യാലയങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുരാതനപദം) ആയി മാറിയിരിക്കുന്നു.” എന്ന കുറിപ്പോടെയാണ് പ്രതീക് വിഡിയോ പങ്കുവച്ചത്. സാംസ്‌കാരിക പരിപാടികളുടെ പേരില്‍ ഐറ്റം ഗാനങ്ങള്‍ക്ക് ശരീരം അനക്കുകയാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം…

    Read More »
  • Crime

    ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി

    കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും കോടതി അന്നു വിധി പറയും. സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ടത് ഹൈക്കോടതി ശരിവച്ചു. അന്തരിച്ച പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും ശരിവച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ…

    Read More »
  • Kerala

    വിഴിഞ്ഞത്ത് ബൈക്കപകടം ; യുവാവ് മരിച്ചു

    തിരുവനന്തപുരം:വിഴിഞ്ഞം പൂവാര്‍ റോഡില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21) ആണ് മരിച്ചത്.ഡേവിഡിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വെകിട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാര്‍ റോഡില്‍ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയക്കുള്ള ഭാഗത്താണ് അപകടം നടന്നത്. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക്‌ഇടിച്ചു കയറുകയായിരുന്നു.

    Read More »
  • India

    ഇന്ത്യയില്‍ രാമരാജ്യം; ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പ്രമേയം പാസാക്കി

    ന്യൂഡല്‍ഹി: അടുത്ത ആയിരം വര്‍ഷത്തേക്ക് ഇന്ത്യയില്‍ ‘രാമരാജ്യം’ സ്ഥാപിക്കുമെന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇതിന് തുടക്കമാണെന്നും ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ. പാര്‍ട്ടിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയായിരുന്നു നഡ്ഡയുടെ പ്രസ്താവന.രാമ രാജ്യത്തിന്റെ ആദര്‍ശങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭരണഘടന നിര്‍മ്മിച്ചിരിക്കുന്നതെന്നും യോഗത്തില്‍ നഡ്ഡ പറഞ്ഞു.

    Read More »
  • Social Media

    ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’എന്ന് പേരിട്ടു; വിഎച്ച്പിയെ ട്രോളി സന്ദീപാനന്ദഗിരി

    പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിശ്വഹിന്ദു പരിഷത്തിനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്‍’ എന്ന് പേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. കല്യാണിയും മൊയ്തീനും പടച്ചോന്റെ അനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിഎച്ച്പിയെ പരിഹസിച്ചു. അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ആണ് വിഎച്ച്പി ഹര്‍ജി നല്‍കിയത്. അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കുന്നത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മതനിന്ദയായി കണക്കാക്കണമെന്നും ആണ് വിഎച്ച്പി ബംഗാള്‍ ഘടകം ആരോപിക്കുന്നത് സംഭവം വൈറലായതിന് പിന്നാലെ വിഎച്ചപിയെ ട്രോളികൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

    Read More »
Back to top button
error: