കോട്ടയം: കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധിക മരിച്ചു. വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് ഒന്നോടെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്.
വിവരമറിഞ്ഞ് എത്തിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.