KeralaNEWS

വിഴിഞ്ഞത്ത് ബൈക്കപകടം ; യുവാവ് മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം പൂവാര്‍ റോഡില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21) ആണ് മരിച്ചത്.ഡേവിഡിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

ഇന്നലെ വെകിട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാര്‍ റോഡില്‍ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയക്കുള്ള ഭാഗത്താണ് അപകടം നടന്നത്. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക്‌ഇടിച്ചു കയറുകയായിരുന്നു.

Back to top button
error: