Month: February 2024

  • Sports

    77-ാമത് സന്തോഷ് ട്രോഫി; കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി

    ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകൻ നിജോ ഗില്‍ബർട്ടിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറ്റാനഗർ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.30-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ടീം പരിശീലനത്തിനിറങ്ങും. 21-ാം തീയതി അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.

    Read More »
  • Crime

    ‘എന്തുവന്നാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്’; കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കിയത് കുറിപ്പെഴുതി വച്ച ശേഷം

    കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം. പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. പാവുമ്പ കാളിയംചന്തയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു. ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. മകള്‍ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതി വച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോകുന്നതും ഇതില്‍ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും.  

    Read More »
  • Careers

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) 131 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു. ആകെ 131 തസ്തികകളിലേക്കാണ്  നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല് ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിച്ച്‌ അപേക്ഷിക്കാം. ഒഴിവ് വിശദാംശങ്ങള്‍ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50 അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23 ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51 മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03 അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03 സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01 അപേക്ഷ ഫീസ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. എങ്ങനെ അപേക്ഷിക്കാം * ഔദ്യോഗിക വെബ്‌സൈറ്റായ sbi(dot)co(dot)in- ലേക്ക് പോകുക.…

    Read More »
  • Kerala

    കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍

    വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. നേരത്തേ വരണമെന്നു വിചാരിച്ചതാണ് പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇന്നലെ വരണമെന്നു വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിനു പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാര്‍ പറഞ്ഞതു മുഴുവന്‍ കേള്‍ക്കുകയും നല്‍കിയ നിവേദനം വാങ്ങുകയും ചെയ്തു. എന്താണോ സാധ്യമായത് അതു ചെയ്യുമെന്ന ഉറപ്പു നല്‍കിയാണ് അദ്ദേഹം പോളിന്റെ വീട്ടിലേക്കു പോയത്. മാനന്തവാടി ബിഷപ്സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി ബാലന്‍ ശരത്തിനെയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

    Read More »
  • Kerala

    തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി ജയിക്കും:വിജി തമ്ബി

    തൃശൂർ: തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്ന് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്ബി. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്ബി പറഞ്ഞു. ‘രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതില്‍നിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാല്‍ അതു നടപ്പാക്കണമെന്ന് നിര്‍ബന്ധവുമുണ്ട്. തൃശൂരില്‍ ശക്തന്‍ മാര്‍ക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യില്‍ നിന്നു പൈസ ഇറക്കി മാര്‍ക്കറ്റ് നന്നാക്കി. തൃശൂരുകാര്‍ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു അതില്‍ നഷ്ടം അവര്‍ക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം…

    Read More »
  • Crime

    രണ്ടു വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിന്റെ പക; പട്ടാപ്പകല്‍ പ്ലസ്ടുക്കാരനെ കോളജ്കുമാരന്‍ വെട്ടിക്കൊന്നു

    ചെന്നൈ: കോയമ്പത്തൂരില്‍ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ഥിയെ കോളജ് വിദ്യാര്‍ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശന്‍ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനായി പോകാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. പ്രണവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇഎസ്‌ഐ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പ് പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പേരറശന്റെ…

    Read More »
  • Crime

    കാണാതായ കുഞ്ഞിനായി മുക്കുംമൂലയും അരിച്ചുപെറുക്കി പൊലീസ്; ഒന്‍പതു മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു തുമ്പുമില്ല

    തിരുവനന്തപുരം: പേട്ടയില്‍നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ഹൈദരാബാദ് സ്വദേശികളുടെ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി ഒന്‍പത് മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണു തിരിച്ചല്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണു പരിശോധന നടക്കുന്നത്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മഞ്ഞനിറത്തിലുള്ള ആക്ടിവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകള്‍ പുറത്തുവിട്ടു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇന്നു പുലര്‍ച്ചെ ഒരു മണിക്കാണ് പേട്ടയില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ്…

    Read More »
  • Kerala

    കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി: വനിതാ കൗണ്‍സിലറുടെ കൈ തല്ലിയൊടിച്ചു

    കൊല്ലം:ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ കൊല്ലം കോർപ്പറേഷനിലെ വനിതാ കൗണ്‍സിലറുടെ കൈ തല്ലിയൊടിച്ചു. നീരാവില്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഎം നേതാവുമായ എല്‍.സിന്ധുറാണിക്കാണ് പരിക്കേറ്റത്. ബിജെപി – ആർ എസ് എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സിന്ധുറാണിയുടെ ആരോപണം. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സിന്ധുറാണിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. സിന്ധുറാണിയുടെ വലതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് സിന്ധുറാണി. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിന്ധുറാണിയുടെ ഭർത്താവും സി.പി.എം. പ്രവർത്തകനുമായ പ്രസാദുമായി ക്ഷേത്രമൈതാനത്തുവെച്ച്‌ ചിലർ തർക്കത്തിലായതാണ് സംഘർഷത്തിന്റെ തുടക്കം. പ്രസാദിനെ ആള്‍ക്കൂട്ടം വളയുന്നതു തടയാൻ ശ്രമിച്ച സിന്ധുറാണിക്കുനേരേ ഇവർ തിരിയുകയായിരുന്നു. തന്നെയും ഭർത്താവിനെയും ആക്രമിച്ചത് ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണെന്നാണ് സിന്ധുറാണി പോലീസിനു നല്‍കിയ മൊഴി. രണ്ടുപേരുടെ പേരും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്ബ് പ്രദേശത്തെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ക്ഷേത്രപരിസരത്ത്‌ രാഷ്ട്രീയസംഘടനകളുടെ കൊടികള്‍ സ്ഥാപിക്കുന്നതും സന്നദ്ധസേവകർ കുടിവെള്ളം വിതരണം ചെയ്യുന്നതും സംബന്ധിച്ച വാക്കുതർക്കമാണ്…

    Read More »
  • Sports

    മുംബൈ സിറ്റി ബെംഗളൂരുവിനെ തോല്‍പ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക് 

    മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്.വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകള്‍ ആണ് മുംബൈ സിറ്റിക്ക് വിജയം നല്‍കിയത്. വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്‌.

    Read More »
  • India

    പുരുഷന്മാരെ തേടി സ്ത്രീകള്‍ കൂട്ടത്തോടെ ലഡാക്കിലേക്ക് ; കാരണം കേട്ടാൽ ഞെട്ടും

    ലഡാക്കിലെ പുരുഷൻമാരില്‍ നിന്ന് ഗർഭവതികളാകാൻ ആഗ്രഹിച്ച്‌ വിവിധ രാജ്യങ്ങളില്‍ നിന്ന്  സ്ത്രീകള്‍ ലഡാക്കിലെത്തുന്നതായി റിപ്പോർട്ട്. കേള്‍ക്കുമ്ബോള്‍ ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലെങ്കിലും സംഭവം സത്യമാണ്. എന്താണ് ഇവിടെയുള്ള പുരുഷൻമാരില്‍ നിന്ന് ഗർഭം ധരിക്കാൻ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ലഡാക്കിലെ ഉയർന്ന പർവത നിരകളില്‍ സിന്ധുനദീയുടെ തീരത്ത് നിയന്ത്രണ രേഖയോട് ചേർന്ന് സ്ഥിതിതി ചെയ്യുന്ന ചില ഹിമാലയൻ ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങള്‍ ബ്രോക്സ ഗോത്രത്തിന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.ബ്രോക്സ ഗോത്രത്തില്‍ പെട്ടവർ ആര്യവംശത്തില്‍ പെട്ടവരെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെളുത്തനിറവും നീലക്കണ്ണുകളും സ്വർണനിറവുമുള്ള മുടിയുമാണ് ടിപ്പിക്കല്‍ ആര്യൻമാരുടെ രൂപം. ഇത്തരം വിഭാഗക്കാരായ ബ്രോക്സ ഗോത്രം ഇപ്പോള്‍ ലഡാക്കില്‍ മാത്രമാണുള്ളത്. അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യവുമായി ബന്ധമുള്ള ഇവർ ശുദ്ധരക്തമുള്ള ആര്യൻമാർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവരില്‍ നിന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പല സ്ത്രീകളും എത്തുന്നത്. ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടി കുട്ടികളെ നേടുക എന്നത് മാത്രമാണ് ഈ വരവിന്റെ…

    Read More »
Back to top button
error: