Month: February 2024

  • Kerala

    പുല്‍പ്പള്ളിയില്‍ സംഘർഷത്തിന് ആഹ്വാനം ചെയ്തത് വൈദികർ; കേസെടുക്കണം: ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട്

    പുല്‍പ്പള്ളി: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു. ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘർഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുല്‍പ്പള്ളി സംഘ‍ർഷത്തില്‍ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘ‍ർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളില്‍ പൊലീസ് നടപടി തുടരുകയാണ്. പുല്‍പ്പള്ളിയിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുല്‍പ്പള്ളിയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല്…

    Read More »
  • Kerala

    തൃശൂരിൽ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്; സംഘർഷം

    തൃശൂർ: മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മില്‍ തർക്കമുണ്ടായി. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പൊലീസ് തടഞ്ഞത്. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി തുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച്‌ അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

    Read More »
  • Crime

    ചേര്‍ത്തലയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഗുരുതര പൊള്ളല്‍

    ആലപ്പുഴ: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിയെ (32) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ആരതിയെ വഴിയില്‍വച്ച് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

    Read More »
  • India

    തമിഴക വെട്രി കഴകമല്ല, തമിഴക വെട്രിക്ക് കഴകം; പാര്‍ട്ടിയുടെ പേര് മാറ്റി വിജയ്

    ചെന്നൈ: തന്റെ പുതിയ പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി തമിഴ് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരില്‍ മാറ്റം വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്‌നാടിന്റെ വിജയത്തിനായി പാര്‍ട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. അതേസമയം ടിവികെയുടെ പാര്‍ട്ടിയുടെ ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുമെന്ന് വിജയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന യോഗത്തില്‍ പാര്‍ട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. ഫെബ്രുവരി ആദ്യവാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തന്റെ ഫാന്‍സ് ക്ലബ്ബായ…

    Read More »
  • Crime

    എട്ടു വയസുകാരനെ കത്തി കൊണ്ട് കുത്തി, വിഗ്രഹം കൊണ്ട് തലയ്ക്കടിച്ചു; ‘സൈക്കോപാത്ത്’ കൊലപാതകം, അന്വേഷണം

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ടുവയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കല്ല് കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായി പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ സൈക്കോപാത്ത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെ മുറിയില്‍ ഇരുന്ന് പഠിക്കുന്ന സമയത്താണ് സ്നേഹാങ്ഷൂ ശര്‍മ്മയെ ആക്രമിച്ചത്. സംഭവത്തില്‍ പൂള്‍ കാര്‍ ഡ്രൈവറെ അടക്കം ചോദ്യം ചെയ്തു. സ്‌കൂളിലേക്ക് സ്ഥിരമായി പോകുന്ന കാറിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച പൂള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മകന് മര്‍ദ്ദമേറ്റതായി അച്ഛന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആകാമെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ആയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വീട്ടിലേക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. അമ്മ തൊട്ടടുത്തുള്ള…

    Read More »
  • NEWS

    തലയ്ക്ക് പന്ത് കൊണ്ടു; ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്‌മാന് പരിക്ക്

    ധാക്ക: പരിശീലനത്തിനിടെ പന്ത് കൊണ്ട് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്‌മാന് തലയ്ക്ക് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ലിട്ടണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുറഹ്‌മാന്റെ തലയില്‍ പതിച്ചത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ പരിക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമാണ് മുസ്തഫിസുറഹ്‌മാന്‍. തിങ്കളാഴ്ച സില്‍ഹറ്റ് സ്ട്രൈക്കേഴ്സിനെതിരേ വിക്ടോറിയന്‍സിന് കളിയുണ്ട്.

    Read More »
  • Kerala

    കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം

    കൊച്ചി: കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരൂർ സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. തൃപ്പൂണിത്തുറയിലാണു സംഭവം. കെട്ടിടത്തിനു മുകളില്‍ കോണിവച്ച്‌ പുളി പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • India

    മേയര്‍ രാജിവച്ചെങ്കിലും 3 എഎപി കൗണ്‍സിലര്‍മാരെ ‘പോക്കറ്റിലാക്കി’ ബിജെപി; ചണ്ഡീഗഡില്‍ നാടകീയ നീക്കങ്ങള്‍

    ചണ്ഡീഗഡ്: മേയര്‍ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം രാജിവച്ചെങ്കിലും, ‘ഇന്ത്യ’ മുന്നണിക്കു കടുത്ത തിരിച്ചടിയായി മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍. എഎപി കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 36 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ബിജെപി സഖ്യത്തിനു ജയിച്ചുകയറാന്‍ വഴിതെളിഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്ന മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ കൂടി ചേരുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 17 ആകും. ഇവര്‍ക്കൊപ്പം ശിരോമണി അകാലി ദള്‍ കൗണ്‍സിലറുടെ പിന്തുണയും ബിജെപിക്കാണ്. ബിജെപിയുടെ ചണ്ഡീഗഡ് എംപി കിരണ്‍ ഖേറിന് എക്‌സ്ഒഫീഷ്യോ അംഗം എന്ന നിലയില്‍ വോട്ടവകാശം ഉള്ളതിനാല്‍ ബിജെപിയുടെ അംഗബലം 19 എന്ന മാജിക് നമ്പറിലേക്ക് എത്തും. എഎപിക്ക് പത്തും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണ് കോര്‍പറേഷനില്‍ ഉള്ളത്. കഴിഞ്ഞ മാസം 30നു നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ കുല്‍ദീപ്…

    Read More »
  • Kerala

    പോക്സോ കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

    തുറവൂർ: അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന പിതാവിന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിയെ വീട്ടിലെത്തിച്ചു പ്രകൃതി വിരുദ്ധപീഡനത്തിന് ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയില്‍. തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം കാടാതുരുത്ത് കളത്തില്‍തറ വീട്ടില്‍ ഓമനക്കുട്ടനാണ് (56) കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് പോക്സോപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതി പ്രതിയെ റിമാൻഡ് ചെയ്തു

    Read More »
  • Kerala

    ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

    മലപ്പുറം: ഇരുചക്ര വാഹനം മറിഞ്ഞ് ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു.കോട്ടയ്ക്കലിലായിരുന്നു സംഭവം. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹ് മദ് ബിന്‍ കബീറിന്റെ മകള്‍ സിത്താര (19) ആണ് മരിച്ചത്. ഈ മാസം മൂന്നിന് സിത്താര ഒടിച്ചിരുന്ന സ്‌കൂടര്‍ മറിഞ്ഞ് വാഹനം ലോറിക്കടിയില്‍പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്തെ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയാണ്. ശറീനയാണ് മാതാവ്. ഏകസഹോദരന്‍ മുഹമ്മദ് ശമ്മാസ്.

    Read More »
Back to top button
error: