”ഒളിച്ചോടാനൊന്നും പറ്റില്ല, ലിവിങ് റിലേഷന്‍ഷിപ്പിലും ഇപ്പോള്‍ താല്പര്യമില്ല, മാര്യേജ് തന്നെയാണ് താല്പര്യം”
ബിഗ്‌ബോസ് സീസണ്‍ 5ലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് സെറീന. മലയാള സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ് സെറീനയിപ്പോള്‍. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മലയാള ചിത്രത്തില്‍ താന്‍ നായികയായി കഴിഞ്ഞു എന്ന് താരം വെളിപ്പെടുത്തി കഴിഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെ ആരാധകരോടായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സെറീനയിപ്പോള്‍.”റെനീഷയുമായും അഞ്ചുസുമായും കോണ്‍ടാക്ട് ഉണ്ട്. പക്ഷെ അധികം കാണാറില്ല.
ചേച്ചി നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കി എന്നെ കഴിപ്പിക്കും. അഖിലേട്ടനെ എനിക്ക് ബിഗ്ബോസില്‍ വച്ച് ഒരു 42 ദിവസത്തോളം തീരെ ഇഷ്ടമല്ലായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഞാന്‍ ശരിക്കും അഖിലേട്ടനെ മനസിലാക്കിയത്. എനിക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നൊക്കെയാണ് പുള്ളിയെ വിശേഷിപ്പിക്കാന്‍ ഇഷ്ടം. ബിഗ്ബോസില്‍ വരുന്ന സമയത്ത് എനിക്ക് ഒരു അഡ്വെര്‍ടൈസിങ് കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. ബിഗ്ബോസിലേക്ക് വരാന്‍ അവിടെ നിന്നും മൂന്നുമാസത്തെ ലീവ് എടുത്തിരുന്നു. പിന്നെയും കുറെ നാള്‍ കഴിഞ്ഞാണ് തിരിച്ചു വരാന്‍ പറ്റിയത്. റീജോയിന്‍ ചെയ്തെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് നാട്ടില്‍ പോകേണ്ടി വരുന്നത് കൊണ്ട് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒന്നരമാസം മുന്‍പ് ഞാന്‍ ആ ജോലി റിസൈന്‍ ചെയ്തു.
ബിഗ്ബോസില്‍ നിന്നും കിട്ടിയ പൈസ കൊണ്ട് ഞാന്‍ ഇപ്പോള്‍ എന്റെ കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. ഒരു ക്രിസ്ത്യാനി അല്ലാത്ത ആളെ വിവാഹം കഴിക്കുമോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കണം ആദ്യം, എന്നിട്ട് അവര്‍ വഴി ഗ്രാന്‍ഡ് പേരന്റ്‌സിന്റെ സമ്മതം വാങ്ങണം. എനിക്ക് ഒളിച്ചോടാനൊന്നും പറ്റില്ല. വീട്ടുകാരുടെയും ഞാന്‍ കെട്ടുന്ന ആളുടെ വീട്ടുകാരുടെയും സമ്മതം വേണം. മാരേജ് എന്ന കണ്‍സപ്റ്റില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ആ ലീഗല്‍ കോണ്‍ട്രാക്റ്റും അതിലെ സെക്യൂരിറ്റിയുമൊക്കെ ഇഷ്ടമാണ്. ഒരിക്കലും ലിവിങ് റിലേഷന്‍ഷിപ്പ് എനിക്ക് ഇപ്പോള്‍ താല്പര്യമില്ല. മാരേജ് തന്നെയാണ് എനിക്ക് താല്പര്യം”