Month: February 2024
-
Kerala
പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എടുത്തയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു
തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എടുത്തയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ മരിച്ചു. പട്ടം മങ്ങന്നൂർക്കോണം അഞ്ജലിയില്‍ സത്യകനാണ്(77) ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാക്കളിലൊരാളും ജനറല്‍ സെക്രട്ടറിയുമായിരുന്നു. വീട്ടിലെ വളർത്തുപൂച്ചയുടെ കടിയേറ്റതിനെ തുടർന്നാണ് കുത്തിവയ്‌പ്പ് എടുക്കാൻ ആശുപത്രിയിലെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിലെത്തിയതിനു പിന്നാലെ പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കാൻ അധികൃതർ തീരുമാനിച്ചു. അലർജിക്കുള്ള മരുന്ന് നല്‍കിയശേഷമാണ് വാക്സിൻ എടുത്തത്. വാക്സിൻ നല്‍കി കുറച്ചുകഴിഞ്ഞപ്പോള്‍ സത്യകന് അസ്വസ്ഥത അനുഭവപ്പെട്ടു.തുടർന്ന് ഐസ്യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബന്ധുക്കള്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതിനല്‍കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് ജനറല്‍ ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: സി.ആർ.സീതാമണി അമ്മാള്‍(റിട്ട. പി.എസ്.സി.). മകൻ: മഞ്ജിത് സത്യകൻ.
Read More » -
India
പത്താംക്ലാസ്സുകാരനെ കടുവ തിന്നു
ലക്നൗ: ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന പത്താംക്ലാസ്സുകാരനെ കടുവ ഭക്ഷണമാക്കി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്ത് ജില്ലയിലെ പണ്ഡാരി ഗ്രാമത്തില്‍ ഒരു കുളത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു പങ്കജ് എന്ന 15 കാരനെ കടുവ പിടികൂടി ഭക്ഷണമാക്കിയത്. ഫെബ്രുവരി 22 ന് പത്താംക്ലാസ്സ് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ആക്രമണം. വെളിക്കിറങ്ങാന്‍ കുളത്തിന്റെ സമീപത്ത് പോയിരിക്കുമ്ബോഴായിരുന്നു ആക്രമണം. മലാ മഹോഫ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് വെച്ചായിരുന്നു ആക്രമണം നടന്നതെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
Read More » -
Movie
അന്ന് ആള്‍കൂട്ടത്തിലൊരുവന്‍; ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രേമലു നായകന്‍!
കൊച്ചി: പ്രേമലു റിലീസ് ചെയ്തിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് കഴിഞ്ഞ വാരാന്ത്യം മികച്ചതായിരുന്നുആയിരുന്നുവെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ചിത്രം ആഗോളതലത്തില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ തലമുറയുടെ പള്‍സ് മനസിലാക്കിയെടുത്ത റോം കോം ചിത്രമാണ് ഗിരീഷ് എഡി എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം നസ്ലിന്‍ മമിത തുടങ്ങിയ യുവാക്കളുടെ ഗംഭീര അഭിനയവും. ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായ ഭവന സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്. അതേസമയം, തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് നടന്‍ നസ്ലിന്റെ വളര്‍ച്ച. മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന…
Read More » -
Kerala
മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭാ സീറ്റ് നല്‍കിയേക്കും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭസീറ്റ് നല്‍കാനാണ് യുഡിഎഫില്‍ ആലോചന.അതിനിടെ മുസ്ലിംലീഗില്‍ സീറ്റുകള്‍ തമ്മില്‍ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനയില്‍ എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും. അതേസമയം, മൂന്നാം സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോണ്‍ വഴി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.പ്രധാന പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിന്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » -
Kerala
നെഞ്ചുവേദനക്കാരനെ റോഡില്‍ എത്തിച്ചത് രണ്ട് കിലോമീറ്റര്‍ കമ്പില്‍ക്കെട്ടി തോളില്‍ ചുമന്ന്; ആശുപത്രിയിലേക്ക് ദുരിതയാത്ര
പാലക്കാട്: നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെ റോഡിലെത്തിക്കാന്‍ തുണിമഞ്ചലില്‍ ചുമന്ന് ഊരുകാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ ദൂരം. പാലക്കാട് ജില്ലയിലെ അഗളിയിലാണ് സംഭവം. പുതൂര്‍മേല ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൈതാനത്ത് തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപമുണ്ടായിരുന്നവര്‍ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി രണ്ടു കിലോമീറ്റര്‍ ദൂരം ചുമന്ന് റോഡില്‍ എത്തിക്കുകയായിരുന്നു. ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതി കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » -
Crime
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബ്യൂട്ടീഷന്റെ പരാതിയില്‍ നടനെതിരെ കേസ്
ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനെതിരെ പൊലീസ് കേസെടുത്തു. കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നല്‍കിയത്. 2019-ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. സിനിമയില്‍ നായികയായി അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടര്‍ന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളില്‍ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ രഹസ്യമായി പകര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷവും തനിക്ക് സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാലും സന്തോഷിന്റെ വാഗ്ദാനങ്ങള്‍ കളവാണെന്നും മനസിലാക്കിയ യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് തന്നെ മര്‍ദിച്ചതായും സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുവതി സന്തോഷിനെതിരെ…
Read More » -
Local
ഏറ്റുമാനൂർ നഗരസഭ പരിധിയിൽ പ്രാദേശികാവധി
കോട്ടയം: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടു ദിവസമായ ഇന്ന് (ഫെബ്രുവരി 20 ) ഏറ്റുമാനൂർ നഗരസഭ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് ബാധകമല്ല.
Read More » -
Crime
ടിപി കേസില്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; മോഹനന്‍ രക്ഷപ്പെട്ടത് ഏക ആശ്വാസം
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ 12 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയതു സിപിഎമ്മിനു കനത്ത തിരിച്ചടിയായി. കേസ് നടത്തിപ്പിനു പ്രതികള്‍ക്കു സര്‍വസഹായവും നല്‍കുകയും കൊലപാതകത്തില്‍ പങ്കില്ലെന്ന് ആണയിടുകയും ചെയ്ത സിപിഎം ഇരട്ടത്താപ്പിനു വീണ്ടുമേറ്റ പ്രഹരമാണു വിധി. 12 പ്രതികളും കുറ്റക്കാരാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചെന്നു മാത്രമല്ല, 10 ാം പ്രതിയായിരുന്ന കെ.കെ. കൃഷ്ണന്‍, 12 ാം പ്രതിയായിരുന്ന ജ്യോതി ബാബു എന്നിവരെ വിട്ടയച്ചതു റദ്ദാക്കുകയും ചെയ്തു. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമായിരുന്നു കെ.കെ.കൃഷ്ണന്‍. കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു ജ്യോതിബാബു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതേ വിട്ടതു ശരിവച്ചതു മാത്രമാണ് സിപിഎമ്മിന് ആശ്വാസം പകരുന്ന ഭാഗം. രാഷ്ട്രീയ കാരണങ്ങളാലാണു ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടതെന്നും കൊലയാളിസംഘം രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വിലയിരുത്തിയ വിചാരണക്കോടതിയുടെ വിധി അംഗീകരിച്ചതോടെ സിപിഎം വര്‍ഷങ്ങളായി പ്രചരിപ്പിച്ച വാദത്തിന്റെ മുനയാണ് ഒടിയുന്നത്. ഇന്നലെ ഹൈക്കോടതിവിധിക്കുശേഷവും സിപിഎം സംസ്ഥാന…
Read More » -
Kerala
ബംഗളൂരുവിൽ നിന്നും ടിക്കറ്റ് നിരക്ക് 40-50 ശതമാനം വരെ വർധിപ്പിച്ച് കേരള ആർ.ടി.സി
ബംഗളൂരുവില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വാരാന്ത്യങ്ങളിലെ ടിക്കറ്റ് നിരക്ക് 40-50 ശതമാനം വരെ വർധിപ്പിച്ച് കേരള ആർ.ടി.സി. നേരത്തേ ഫ്ലെക്സി അടിസ്ഥാനത്തില്‍ 15-30 ശതമാനം വരെ ഉയർത്തിയ നിരക്കാണ് വീണ്ടും കൂട്ടിയത്.ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണ് കേരള ആർ.ടി.സി, സ്വിഫ്റ്റ് ബസുകളില്‍ അധിക നിരക്ക് നല്‍കേണ്ടത്. പുതിയ ടിക്കറ്റ് നിരക്ക് ഓണ്‍ലൈനില്‍ കഴിഞ്ഞദിവസം നിലവില്‍വന്നു.ഒരു ദിശയിലേക്ക് ബസുകള്‍ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.കഴിഞ്ഞ ഓണം, പൂജ, ദീപാവലി, ക്രിസ്മസ്, പെരുന്നാള്‍ സീസണുകളില്‍ സ്പെഷല്‍ ബസുകളില്‍ 40 ശതമാനം അധികനിരക്കിനു പുറമെ എൻഡ് ടു എൻഡ് ടിക്കറ്റും ഏർപ്പെടുത്തിയിരുന്നു. കുറവാണ്.വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകള്‍ കൊള്ള നിരക്ക് ഈടാക്കുമ്ബോള്‍ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന കേരള ആർ.ടി.സി ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതില്‍ യാത്രക്കാർക്ക് അമർഷമുണ്ട്.
Read More » -
Kerala
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാള്‍ക്ക് കഞ്ചാവ് ബിസിനസ്
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാള്‍ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്ബില്‍ ശ്രീജിത്ത് (36) ആണ് കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായത്. കുമരകം ഹൈസ്കൂളിന് പിന്നിലെ റോഡില്‍നിന്നാണ് കഞ്ചാവ് വില്പനയ്ക്കിടെ ഇയാളെ എക്സൈസ് പിടികൂടിയത്.തിങ്കളാഴ്ച ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടിച്ചത്.50 ഗ്രാമിന് 2500 രൂപ ഈടാക്കിയായിരുന്നു ഇയാൾ വില്‍പ്പന നടത്തിയിരുന്നത്. രണ്ടുവർഷം മുമ്ബാണ് ഇയാള്‍ക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്.
Read More »