Month: February 2024

  • NEWS

    സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 വര്‍ഷം; അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല

    കാന്‍ബറ: സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഓസ്‌ട്രേലിയന്‍ വയോധിക ഉറങ്ങിയത് അഞ്ച് വര്‍ഷം. മെല്‍ബണിലെ ന്യൂടൗണില്‍ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കഴിഞ്ഞത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂടൗണ്‍. ഒമ്പത് കോടി വരെയൊക്കെയാണ് ഇവിടെ ഒരു സാധാരണ വീടിന് വില. ഇവിടെയാണ് 70 -കാരിയായ സ്ത്രീ തന്റെ സഹോദരന്റെ അഴുകിയ ജഡത്തോടൊപ്പം അഞ്ച് വര്‍ഷം ആരും ഒന്നുമറിയാതെ കഴിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ എലികള്‍, വീടിനു ചുറ്റും ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ ഭക്ഷണം, അഴുകിയ മൃതദേഹം എന്നിവയൊക്കെയാണ് കണ്ടത്. ഡിസംബറില്‍ മറ്റൊരു കേസില്‍ ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന് പിന്നാലെയാണത്രെ പൊലീസ് ഇവരുടെ സഹോദരന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. പൊലീസ് പറയുന്നത് അത് മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു എന്നാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തെത്താന്‍ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടി വന്നു എന്നും പൊലീസ് പറയുന്നു.…

    Read More »
  • Kerala

    അധ്യാപകരുടെ ഇഷ്ടക്കാര്‍ക്ക് അധിക മാര്‍ക്ക്; തൊടുപുഴ ലോകോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

    ഇടുക്കി: ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ഇടുക്കി തൊടുപുഴ ലോകോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാര്‍ക്ക് അധികമാര്‍ക്ക് നല്‍കിയെന്ന് കാട്ടി വിദ്യാര്‍ഥി സംഘടനകള്‍ എംജി യൂണിവേഴ്‌സിറ്റിയെ സമീപിച്ചു. പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം. എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. 50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. അധ്യാപകരുടെ ഇഷ്ടക്കാര്‍ക്കായാണ് അട്ടിമറി നടത്തിയതെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളേജ് ഉപരോധിച്ചു. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പ്രശ്‌ന പരിഹാരമുണ്ടാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.  

    Read More »
  • Kerala

    വയനാട്ടില്‍ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; പുല്‍പ്പള്ളി കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ

    കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തിന് നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം. ബത്തേരിയില്‍ സര്‍വകക്ഷിയോഗത്തിന് മന്ത്രിമാര്‍ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. മൂന്നു മരണമുണ്ടായിട്ടും ജില്ലയില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രന് എതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം. ”എകെ ശശീന്ദ്രാ മൂരാച്ചി… നാടു ഭരിക്കാനറിയില്ലെങ്കില്‍ രാജിവെച്ച് പോടാ പുല്ലേ… പോ പുല്ലേ പോടാ പുല്ലേ ശശീന്ദ്രാ…” എന്നിങ്ങനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. പൊലീസുകാരെത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കടുത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മന്ത്രിമാരായ കെ രാജന്‍, എകെ ശശീന്ദ്രന്‍, എംബി രാജേഷ് എന്നിവരാണ് മന്ത്രിതല സംഘത്തിലുള്ളത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ വെച്ചാണ് സര്‍വകക്ഷിയോഗം. സുല്‍ത്താന്‍ ബത്തേരിയിലെ വനംവകുപ്പിന്റെ ബംഗ്ലാവില്‍ നിന്നും മുനിസിപ്പല്‍ ഹാളിലേക്ക് മന്ത്രിമാര്‍ വരുന്ന വഴിക്ക്, ബത്തേരി ടൗണില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിവീഴുകയായിരുന്നു. അതിനിടെ പുല്‍പ്പള്ളിയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട്…

    Read More »
  • India

    കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം; എതിര്‍പ്പുമായി കര്‍ണാടക ബിജെപി

    വയനാട്: കാട്ടാന ആക്രമിച്ചു കൊന്ന അജീഷിന്റെ കുടുംബത്തിനു കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി കര്‍ണാടക ബിജെപി. രാഹുലിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം അനുവദിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം. കര്‍ണാടകയിലെ ആനയെ വ്യാജമായി കരുവാക്കിയതു ചതിയെന്നാണ് ബിജെപിയുടെ ആരോപണം. കര്‍ണാടകയുടെ നികുതിപ്പണം കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തെ പ്രീണിപ്പിക്കാനായി ചെലവഴിക്കുകയാണ്. കര്‍ണാടകയില്‍ ഇരുന്നൂറിലധികം ഗ്രാമങ്ങളില്‍ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാര്‍ പണം വകമാറ്റി ചെലവഴിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എഐസിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കര്‍ണാടകയില്‍നിന്നുവന്ന ബേലൂര്‍ മഖ്‌നയെന്ന ആനയാണ് അജീഷിനെ കൊന്നതെന്നും കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു പണം അനുവദിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചാല്‍ നല്‍കുന്ന അതേ തുകയായ 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനു നല്‍കാന്‍…

    Read More »
  • Kerala

    തേങ്ങ ചിരവുന്നതിനിടെ ഗ്രൈൻഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

    പാലക്കാട്: ഗ്രൈൻഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. വീട്ടിൽ വച്ച് ഗ്രൈൻഡറില്‍ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  ഉടനെതന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    Read More »
  • NEWS

    നവാസ് ഷരീഫ് ഭൂട്ടോ ചര്‍ച്ച പൊളിഞ്ഞു; സര്‍ക്കാര്‍ രൂപീകരണം തുലാസില്‍

    ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവല്‍ ഭൂട്ടോയുടെയും ചര്‍ച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോര്‍മുല താന്‍ തള്ളിയതായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ബിലാവല്‍ വെളിപ്പെടുത്തി. ചര്‍ച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) നേതൃത്വം അറിയിച്ചത്. പട്ടാളത്തിന്റെ പിന്തുണയോടെയാണു പിഎംഎല്‍എന്‍ തിരഞ്ഞെടുപ്പു നേരിട്ടതെങ്കിലും ജയിലിലായ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കക്ഷി പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫാണ് (പിടിഐ) ഏറ്റവുമധികം സീറ്റുകള്‍ നേടിയത് 93. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതോടെ പിടിഐ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. പിഎംഎല്‍എന്നിന് 75 സീറ്റും പിപിപിക്ക് 55 സീറ്റുമാണുള്ളത്. അതേസമയം, പിടിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു കേന്ദ്രത്തിലും പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും സര്‍ക്കാരുണ്ടാക്കുമെന്ന് പിടിഐ നേതൃത്വം പ്രഖ്യാപിച്ചു. ജയിച്ച സ്വതന്ത്രര്‍ ഏതെങ്കിലും അംഗീകൃത കക്ഷിയില്‍ ചേരണമെന്ന വ്യവസ്ഥ പാലിക്കാനാണിത്.

    Read More »
  • Kerala

    മലപ്പുറത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തി

    മഞ്ചേരി: മദ്ധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ  നിലയില്‍ കണ്ടെത്തി. ബാൻസ്‌ദേഹി ബേല്‍ക്കുണ്ട് ബോത്തിയ റായത്തിലെ നാംദേവിന്റെ മകൻ റാംശങ്കറാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മദ്ധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ട റാം ശങ്കർ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇയാള്‍ മൊബൈല്‍ മോഷണം നടത്തിയതായി നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇതു സംബന്ധിച്ച്‌ പ്രതികളും ഇയാളും തമ്മില്‍ വാക്‌തർക്കമുണ്ടായി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച്‌ തലയ്ക്കടിക്കുകയായിരുന്നു . സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    ബിജു പ്രഭാകറിന് ഗതാഗതവകുപ്പില്‍ നിന്ന് മാറ്റം, പകരം കെ.വാസുകി

    തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ. വാസുകിക്കാണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ലോക കേരള സഭയുടെ ഡയറക്ടർ പദവി കൂടി അവർ വഹിക്കും. അതേസമയം മുഖ്യമന്ത്രിക്ക് കീഴിലുള്ള മെട്രോ, വ്യോമകാര്യം, മന്ത്രി വി.അബ്ദുറഹ്മാന് കീഴിലുള്ള സംസ്ഥാനതല റെയില്‍വേ കാര്യം എന്നിവയിലും ദേവസ്വം മന്ത്രിക്കു കീഴിലുള്ള ഗുരുവായൂർ, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണറുടെ ചുമതലയിലും ബിജു പ്രഭാകർ തുടരും. നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ബിജു പ്രഭാകർ കത്ത് നല്‍കിയിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ഇതിനു കാരണമെന്നായിരുന്നു വിവരം. സർക്കാർ പണം അനുവദിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വർഷം ജൂലായിലും കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനമൊഴിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു.  അർജ്ജുൻ പാണ്ഡ്യനെ പുതിയ ലേബർ കമ്മീഷണറായും സൗരഭ് ജയിനിനെ ഊർജ്ജ…

    Read More »
  • India

    ലഡാക്ക് മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത

    ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയില്‍ ഭൂചലനം. നാഷണല്‍ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലില്‍ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ലഡാക്ക് മേഖലയില്‍ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 10 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

    Read More »
  • Kerala

    ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

    പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഏഴംകുളം തേപ്പുപാറ കണിയാകുഴി മേലേതില്‍ വീട്ടില്‍ മണിക്കുട്ടനെ ( 50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലമുക്ക് തേപ്പുപാറ റോഡില്‍  കലുങ്കില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.ഇയാള്‍ ശനിയാഴ്ച ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടില്‍ തൂക്കക്കാരനായി ഉണ്ടായിരുന്നു.തൂക്കത്തിനിടയൽ ഒരു കുട്ടി താഴെവീഴുകയും കൈയ്യൊടിയുകയും ചെയ്തിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസുമെടുത്തിരുന്നു. ഞായറാഴ്ചയും ഇയാൾ തൂക്കക്കാരനായി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പോയ മണിക്കുട്ടനെ കലുങ്ങിന് സമീപം കണ്ടതായി നാട്ടുകാർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

    Read More »
Back to top button
error: