കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭസീറ്റ് നല്‍കാനാണ് യുഡിഎഫില്‍ ആലോചന.അതിനിടെ മുസ്ലിംലീഗില്‍ സീറ്റുകള്‍ തമ്മില്‍ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനയില്‍ എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും.
അതേസമയം, മൂന്നാം സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും സാദിഖലി തങ്ങളുമായും ഫോണ്‍ വഴി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.പ്രധാന പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിന്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.