നേരത്തേ ഫ്ലെക്സി അടിസ്ഥാനത്തില്‍ 15-30 ശതമാനം വരെ ഉയർത്തിയ നിരക്കാണ് വീണ്ടും കൂട്ടിയത്.ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണ് കേരള ആർ.ടി.സി, സ്വിഫ്റ്റ് ബസുകളില്‍ അധിക നിരക്ക് നല്‍കേണ്ടത്.
പുതിയ ടിക്കറ്റ് നിരക്ക് ഓണ്‍ലൈനില്‍ കഴിഞ്ഞദിവസം നിലവില്‍വന്നു.ഒരു ദിശയിലേക്ക് ബസുകള്‍ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.കഴിഞ്ഞ ഓണം, പൂജ, ദീപാവലി, ക്രിസ്മസ്, പെരുന്നാള്‍ സീസണുകളില്‍ സ്പെഷല്‍ ബസുകളില്‍ 40 ശതമാനം അധികനിരക്കിനു പുറമെ എൻഡ് ടു എൻഡ് ടിക്കറ്റും ഏർപ്പെടുത്തിയിരുന്നു.
കുറവാണ്.വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകള്‍ കൊള്ള നിരക്ക് ഈടാക്കുമ്ബോള്‍ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന കേരള ആർ.ടി.സി ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതില്‍ യാത്രക്കാർക്ക് അമർഷമുണ്ട്.