Month: February 2024
-
Kerala
സ്‌കൂള്‍ വിദ്യാർത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ
കോഴിക്കോട്: എടവണ്ണപ്പാറയില്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാർ. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാർ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം. കുട്ടിയെ കാണാതായ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവൻ നഷ്ടമായിരുന്നു. പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Kerala
ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു. MVD, KERALA
Read More » -
India
2025-26 അക്കാദമിക് സെഷൻ മുതല്‍ 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ രണ്ട് തവണ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം
ന്യൂഡല്‍ഹി: 2025-26 അക്കാദമിക് സെഷൻ മുതല്‍ വിദ്യാർത്ഥികള്‍ക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഛത്തീസ്ഗഡില്‍ PM SHRI (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാൻ.വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) അനുസരിച്ച്, വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. മികച്ച സ്കോർ നിലനിർത്താനുള്ള ഓപ്ഷനും അവർക്ക് ലഭിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
India
അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപെടുത്തുന്ന പരാമർശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുല്‍ത്താൻപുർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സുല്‍ത്താൻപുർ കോടതിയില്‍ രാഹുല്‍ഗാന്ധി ഹാജരായി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഏതാണ്ട് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നല്‍കിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ചു. രാഹുല്‍ഗാന്ധി നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
Read More » -
Kerala
വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി.ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപത്തെ പറങ്കിമാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ മൃതദേഹം കാണുന്നത്. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Read More » -
Movie
”മണിച്ചിത്രത്താഴ് ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ല”
ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അത്രയേറെ പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കില്‍ വല്ല ഗുഹയില്‍ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫര്‍ ഇടുക്കി പറയുന്നു. എലോക്വന്‍സിനോട് സംസാരിക്കുകയായിരുന്നു താരം. മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യദിനം തന്നെ കുറേ പേര് ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവര്‍ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിങ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ…
Read More » -
Kerala
അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മദനിക്ക് ഡയാലിസിസ് ഉടന്‍ തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കരള്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മദനി. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Read More » -
Kerala
തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു
തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആറ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് കടയുടെ ഭാഗത്ത് എത്തിയത്. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു. സാധാരണയായി എണ്ണപ്പന തോട്ടം ലക്ഷ്യമിട്ടാണ് കാട്ടാനക്കൂട്ടം ഇറങ്ങാറ്. എന്നാല്‍ ഇത്തവണ തുമ്പൂര്‍മുഴി കാണാന്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തിയത്. തുടര്‍ന്ന് സുഹറയുടെ ചായക്കട തകര്‍ക്കുകയായിരുന്നു.
Read More » -
NEWS
ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റ് കൊല്ലപ്പെട്ടു; ശരീരമാസകലം വെടിയേറ്റ നിലയില്‍ മൃതദേഹം
മാഡ്രിഡ്: ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റിനെ സ്‌പെയിനില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. മാക്‌സിം കസ്മിനോവ് (28) എന്ന പൈലറ്റാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച തെക്കന്‍ സ്‌പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗര്‍ഭ ഗ്യാരേജിലാണു ശരീരം നിറയെ വെടിയുണ്ടകള്‍ തറച്ചനിലയില്‍ മാക്‌സിം കസ്മിനോവിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയിന്‍ ഇന്റലിജന്‍സ് മരണവാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യന്‍ എയര്‍ബേസിലേക്കു പോകേണ്ടിയിരുന്ന എംഐ8 ഹെലികോപ്റ്ററുമായി മാക്‌സിം യുക്രെയിനില്‍ എത്തിയത്. നിലവില്‍ മറ്റൊരു പേരില്‍ യുക്രെയിന്‍ പാസ്‌പോര്‍ട്ടുമായി ഇയാള്‍ സ്‌പെയിനില്‍ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിനു ഇയാള്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നാണ് സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്ത സ്‌പെയിനിലെ ലാ ഇന്‍ഫര്‍മേഷന്‍ ദിനപത്രം പറയുന്നത്.
Read More » -
India
കേന്ദ്രവും കേരളവും നേര്‍ക്കുനേര്‍; ഹര്‍ജി പിന്‍വലിച്ചാല്‍ വായ്പയെന്ന് കേന്ദ്രം, പിന്‍വലിക്കില്ലെന്ന് കേരളം
ന്യൂഡല്‍ഹി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇരുപക്ഷത്തില്‍ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേരളം ഉന്നയിക്കുന്നത് മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച് 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും…
Read More »