കോട്ടയം: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടു ദിവസമായ ഇന്ന് (ഫെബ്രുവരി 20 ) ഏറ്റുമാനൂർ നഗരസഭ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
മുൻ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് ബാധകമല്ല.